സുൽത്താൻ അൽ നെയാദിയെ യുഎഇയുടെ യുവജന മന്ത്രിയായി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്; ഭരണത്തിലെത്തുന്നത് ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം നടത്തിയ ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരി

New Update
G

ദുബായ്: യുഎഇയുടെ യുവജന മന്ത്രിയായി ഷെയ്ഖ് മുഹമ്മദിനെ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 

Advertisment

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ദുബായ് ഭരണാധികാരി യുവജനമന്ത്രിയാകാൻ യുവാക്കളിൽ നിന്ന് അപേക്ഷ സ്വീകരിച്ചത്. വിവിധ എമിറേറ്റുകളിൽ ആയിരക്കണക്കിന് അപേക്ഷകളാണ് അന്നെത്തിയത്.

“യുവജനമന്ത്രിയാകുന്ന വ്യക്തി യുഎഇയെക്കുറിച്ച് അറിവുള്ളവനായിരിക്കണമെന്നും തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ ധൈര്യവും ശക്തനുമായിരിക്കണം, കൂടാതെ മാതൃരാജ്യത്തെ സേവിക്കുന്നതിൽ അഭിനിവേശമുള്ളവനായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നാണ് അന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞത്.

കഴിഞ്ഞ വർഷം ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യം നടത്തിയ ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയാണ് സുൽ‌ത്താൻ അൽ‌നെയാദി. 

Advertisment