New Update
/sathyam/media/media_files/m95yTLPx7r7mZ8MyECKV.webp)
ദുബായ്: ബോളിവുഡ് താരം സണ്ണി ലിയോൺ യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റലാണ് താരത്തിന്റെ വിസാ നടപടികൾ പൂർത്തിയാക്കിയത്.
Advertisment
ഇ.സി.എച്ച് ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് സണ്ണി ലിയോൺ പത്ത് വർഷത്തെ ഗോൾഡൻ വിസ പതിച്ച പാസ്പോർട്ട് സ്വീകരിച്ചത്.
യുഎഇ നൽകിയ അംഗീകാരത്തിന് താരം നന്ദി പറഞ്ഞു. ഇതിനോടകം മലയാള ചലച്ചിത്ര താരങ്ങളുൾപ്പെടെ നിരവധി ഇന്ത്യൻ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.