Advertisment

ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റിവലിന് സമാപനമായി

New Update
all kerala malayali youth festivel.jpg

ദുബായ്: ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ ഫെബ്രുവരി 4,10,11തീയതികളിലായി സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റിവലിന് ഇന്നലെ സമാപനമായി. വിവിധ എമിരേറ്റുകളിൽ നിന്നെത്തിയ 4 മുതൽ 18 വയസുവരെയുള്ള മുന്നൂറോളം  കുരുന്നുകലാകാരന്മാരാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. മൂന്നു ദിവസങ്ങളിലായി നീണ്ടു നിന്ന കലാമേളയിൽ കലാതിലകമായി അൻഷിക പ്രജീഷ്, കലാ പ്രതിഭയായി അർജുൻ പ്രസന്നൻ, സർഗ്ഗ പ്രതിഭയായി സാന്ദ്ര വർഗീസിനെയും തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

 സി.ഡി.എ. അംഗീകാരമുള്ള ഗൾഫ് മലയാളി അസോസിയേഷൻ നടത്തിയ യുത്ത് ഫെസ്റ്റിവലിന്റെ അഞ്ചാം സീസൺ ആണ് വർണ്ണാഭമായ വേദിയിൽ ഇന്നലെ സമാപനം കുറിച്ചത്. പ്രസിഡന്റ്‌ നസീർ. ആർ.വി , ജനറൽ സെക്രട്ടറി നൗഷാദ്. കെ , ട്രെഷറർ ജിനേഷ് ജോസഫ് , ചീഫ് കോർഡിനേറ്റർ സന്തോഷ്‌ നായർ, പ്രോഗ്രാം ഡയറക്ടർ ജിൻസി ചാക്കോ , കോർഡിനേറ്റർമാരായ സറിൻ. പി. റ്റി , രശ്മി ഗംഗ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അറുപത്തിയഞ്ച് ഇനങ്ങളിൽ നടന്ന മത്സരങ്ങൾ കിഡ്സ്‌ ക്ലബ്ബും, വനിതാ വിഭാഗവും ചേർന്നാണ് ഏകോപനം ചെയ്തത്.

Advertisment