New Update
/sathyam/media/media_files/h0UL26JiAlB5dROKot6C.webp)
അബുദാബി: തിരക്കേറിയ റോഡുകളിൽ മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നവർ മുന്നിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണമെന്ന് അബുദാബി ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ അറിയിച്ചു. ഗതാഗത വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അബുദാബിയിൽ നടത്തിവരുന്ന റോഡ് സുരക്ഷാ ക്യാമ്പയിനിൻ്റെ ഭാഗമായാണ് അറിയിപ്പ് .
Advertisment
എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ഓടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും, ജാഗ്രതയോടെയും, ഉത്തരവാദിത്വത്തോടെയും വാഹനം ഡ്രൈവ് ചെയ്യണമെന്നും ട്രാൻസ്‌പോർട്ട് സെൻ്റർ കൂട്ടിച്ചേർത്തു.
ഗതാഗതത്തിരക്കും വേഗവും അനുസരിച്ച് മുന്നിലെ വാഹനവുമായി ചുരുങ്ങിയത് മൂന്ന് സെക്കൻഡ് എങ്കിലും അകലം പാലിക്കുന്ന രീതിയിൽ വേണം ഡ്രൈവ് ചെയ്യാനെന്നും അധികൃതർ നിർദ്ദേശിച്ചു. റോഡ് സുരക്ഷ കർശനമാക്കുന്നതിൻ്റെ ഭാഗമായി പരിശോധനകളും നിരീക്ഷണങ്ങളും ശക്തമാക്കുമെന്നും ഗതാഗത വിഭാഗം അറിയച്ചു.