New Update
/sathyam/media/media_files/2025/09/16/sharjah-onam-2025-09-16-23-36-33.jpg)
സാന്ത്വനം ഷാർജയുടെ ഓണാഘോഷം മുൻ എം.എൽ.എ അഡ്വ. എം. സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു.
ഷാർജ: സാന്ത്വനം ഷാർജയുടെ ഓണാഘോഷം 'സാന്ത്വന പൊന്നോണം 2025' വിവിധ പരിപാടികളോടെ അജ്മാനിൽ വെച്ച് നടത്തി.
Advertisment
ഘോഷയാത്രയോടെ ആരംഭിച്ച ഓണാഘോഷ പരിപാടി മുൻ എംഎൽഎ അഡ്വ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു. സാന്ത്വനം ഷാർജ പ്രസിഡണ്ട് പി കെ റെജി അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ ജന.സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, മാത്യു വർഗീസ്, അജിത് കുര്യൻ, മാത്യു ടി ഐ എന്നിവർ സംസാരിച്ചു.
ഓണഘോഷം ജന.കൺവീനർ അനിൽ മാത്യു സ്വാഗതവും, പ്രോഗ്രാം കൺവീനർ ജയൻ ജോയ് നന്ദി രേഖപ്പെടുത്തി. തുടർന്ന് ഓണസദ്യയും സാന്ത്വനം അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഒലിവ് നാട്ടുകൂട്ടം അവതരിപ്പിച്ച ശിങ്കാരിമേളം, നാടൻപാട്ട് ഗാനമേള തുടങ്ങിയവയും അരങ്ങേറി.
റിപ്പോര്‍ട്ട്: നൗഷാദ് മന്ദങ്കാവ്