/sathyam/media/media_files/2025/09/18/incas-sharjah-3-2025-09-18-00-35-06.jpg)
ഷാർജ: ഓണം നന്മയുടെ ആഘോഷമാണെന്നും ഓണത്തിലൂടെ നന്മയുടെ മൂല്യങ്ങള്‍ ഇപ്പോഴും കേരളത്തില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ടെന്നും ഹൈബി ഈഡൻ എം.പി പറഞ്ഞു.
ഇൻകാസ് ഷാർജയുടെ ഓണാഘോഷ പരിപാടി 'ഓർമകളിൽ ഓണം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും ഒരുപോലെ കാണണം എന്നാണ് മഹാബലി പറഞ്ഞത്. ദൃഷ്ടിയില്‍ പോലും മനുഷ്യരെല്ലാവരും ഒരുപോലെയല്ല,പക്ഷെ മനസ്‌കൊണ്ടും സ്‌നേഹം കൊണ്ടും പെരുമാറ്റം കൊണ്ടും പരസ്പരമുള്ള സൗഹാര്‍ദം കൊണ്ടും നമുക്ക് ഒരേ മനസുള്ള മനുഷ്യരാകാമെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ ആർ.കെ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടത്തിയ പരിപാടിയിൽ
ഇൻകാസ് ഷാർജ പ്രസിഡണ്ട് കെ.എം അബ്ദുൽ മനാഫ് അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജന. സെക്രട്ടറി എം.എം നസീർ, കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി, ഇൻകാസ് - ഐ.ഒ.സി ഗ്ലോബൽ കോർഡിനേറ്റർ മഹാദേവൻ വാഴശ്ശേരിൽ, ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, ട്രഷറർ ഷാജി ജോൺ,മുൻ പ്രസിഡണ്ട് അഡ്വ വൈ.എ റഹീം, പ്രോഗ്രാം ജന.കൺവീനർ അഡ്വ. അൻസാർ താജ്, ഇൻകാസ് യു.എ.ഇ വർക്കിംഗ് പ്രസിഡണ്ട് നദീർ കാപ്പാട്, ജന. സെക്രട്ടറി എസ്.എം ജാബിർ, ഇൻകാസ് ഷാർജ വർക്കിംഗ് പ്രസിഡണ്ട് രഞ്ജൻ ജേക്കബ്, ജന.സെക്രട്ടറി നവാസ് തേക്കട, ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിംഗ് കമ്മിറ്റി അംഗം എ.വി മധു എന്നിവർ സംസാരിച്ചു. ഇൻകാസ് ഷാർജ ജന. സെക്രട്ടറി പി.ഷാജിലാൽ സ്വാഗതവും ട്രഷറർ റോയി മാത്യു നന്ദിയും പറഞ്ഞു.
ഓണസദ്യ, പായസ മത്സരം കൂടാതെ ശിങ്കാരിമേളം, പുലിക്കളി,തെയ്യം, തിരുവാതിര, മാർഗ്ഗംകളി, ഒപ്പന, ഘോഷയാത്ര തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.
വിവിധ മേഖലകളിൽ വ്യക്തിമുദ പതിപ്പിച്ച തൻഹ നിയാസ് കണ്ണേത്ത് (ആരോഗ്യ മേഖല - ഡെപ്യൂട്ടി മനേജിംഗ് ഡയരക്ടർ അൽനൂർ പോളിക്ലിനിക് ഗ്രൂപ്), കെ.ജയൻ (ബിസിനസ് - സി.ഇ.ഒ കുട്ടീസ് കോസ്മെറ്റിക് ഇൻ്റെർ നാഷണൽ), ബഷീർ മാളികയിൽ (ബിസിനസ് - എം.ഡി. ടബാസ്കോ ഗ്രൂപ്പ്), റാഫി പട്ടേൽ (വൈ. പ്രസി ദുബൈ ഡ്യൂട്ടി ഫ്രീ ഫിനാൻസ്), ഫൈസൽ മങ്ങാട് (ബിസിനസ് - എം.ഡി ആർ.കെ ഗ്രൂപ്പ്), സലീം ചിറക്കൽ (ലുലു എക്സ്ചേഞ്ച്), റെജിന മനോജ്, മായ ദിനേശ് (വിസ്മെര ജുവൽസ്), എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ആർ.ജെ ദീപകും സംഘവും അവതരിപ്പിച്ച മ്യൂസികൽ ഷോയും നടന്നു. ആയിരത്തിലധികം പേർ ഓണാഘോഷത്തിൽ പങ്കെടുത്തു.
ഇൻകാസ് ഷാർജ സംഘടിപ്പിച്ച ഓണാഘോഷം 'ഓർമകളിൽ ഓണം' ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
റിപ്പോര്‍ട്ട്: നൗഷാദ് മന്ദങ്കാവ്