/sathyam/media/media_files/2025/10/04/samrambhaka-sree-award-2025-10-04-19-15-50.jpg)
അബുദാബി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രത്യേക അനുമോദന സമ്മേളനത്തില്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റബ്ബര്‍ & പൈനാപ്പിള്‍ ഗ്രോവേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജോജി വാളിപ്ലാക്കലിനെ ആദരിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി ചാപ്റ്റര്‍ ഭാരവാഹികളായ ബൈജു ജോണും, ചെയര്‍മാന്‍ ജോസഫ് മുണ്ടുകോട്ടാലും ചേര്‍ന്നാണ് 'കാര്‍ഷിക-വ്യവസായ-സംരംഭകശ്രീ അവാര്‍ഡ് ' നല്‍കി ആദരിച്ചത്.
കേരളത്തിലെ കാര്‍ഷിക മേഖലയിലെ പൊതുപ്രശ്നങ്ങള്‍ ഗവണ്‍മെന്റിന്റെ മുമ്പിലും അധികാരകേന്ദ്രങ്ങളിലും മാധ്യമശ്രദ്ധയിലും പെടുത്തി മൂന്നു പതിറ്റാണ്ടായി പൊതുരംഗത്ത് സജീവമാണ് ജോജി വാളിപ്ലാക്കല്‍.
ആക്ടിംഗ് പ്രസിഡന്റ് ജോയി പി. സാമുവല്‍, കൗണ്‍സില്‍ സെക്രട്ടറി സി.എ. ജോണ്‍ ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഭാരവാഹികളായ എ.എം. ബഷീര്‍, ജോണ്‍ സാമുവല്‍, പ്രമിത്യൂസ് ജോര്‍ജ്, ഫാ. തോമസ് ആന്റണി പ്ലാത്തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.