അക്കാഫ് അസോസിയേഷൻ ദുബായ് സംഘടിപ്പിച്ച സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജ് ടീമിന് കോളേജ് അലുംനി സ്വീകരണം നൽകി

New Update
cinematic dance competetion 2nd winner

ഷാർജ: അക്കാഫ് അസോസിയേഷൻ ദുബായ് പോന്നോണക്കാഴ്ചയുടെ ഭാഗമായി സംഘടിപ്പിച്ച സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് ടീമിന് കോളേജ് അലുംനിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. 

Advertisment

ചടങ്ങിൽ സെക്രട്ടറി പ്രസിഡന്റ് വിനോദ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ രശ്മി, രേഷ്മ, ലിനേഷ്, ഷഫീർ, ജോൺസൺ, മമ്മദ് കുനിയിൽ, രാജീവൻ, ഫാറൂഖ്, സനൽ, ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി റഫീഖ് മട്ടന്നൂർ സ്വാഗതവും ട്രഷറർ ജഗദീഷ് പഴശ്ശി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: നൗഷാദ് മന്ദങ്കാവ്

Advertisment