അക്കാഫ് ക്യാംപസ് ഓണാഘോഷങ്ങളുടെ ഭാഗമായ കലോത്സവത്തിൽ തൃശൂർ കേരള വർമ്മ കോളേജ് ജേതാക്കളായി

New Update
akaf uae-2

യുഎഇ: കേരളത്തിലെ കോളേജ് അലുംനികളുടെ ഏറ്റവും ബൃഹത്തായ സംഗമ വേദിയായ അക്കാഫ് ഇവെന്റ്‌സിന്റെ കാംപസ് ഓണാഘോഷങ്ങളുടെ ഭാഗമായ അക്കാഫ് കലോത്സവം എത്തിസലാത് അക്കാഡമിയിൽ  നടന്നു. 

Advertisment

തൃശൂർ കേരളം വർമ്മ കോളേജ് ഒന്നാം സ്ഥാനവും, എസ് എൻ കോളേജ് വർക്കല രണ്ടാം സ്ഥാനവും, സെന്റ് അലോഷ്യസ് കോളേജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

മുഖ്യാതിഥിയായെത്തിയ കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് കലാമേള ഉദ്‌ഘാടനം ചെയ്തു. കേരളത്തിന്‌ പുറത്ത് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി കലാമേള അക്ഷരാർത്ഥത്തിൽ  ഭംഗിയായി സംഘാടനം നടത്തിയ അക്കാഫ് ഇവന്റ്സ് പ്രവാസ സംഘടനകളിൽ നിന്നും തികച്ചും വ്യത്യസ്ഥത പുലർത്തുന്നതായും വർഷങ്ങൾക്കുശേഷം വീണ്ടും കലാലയത്തിൽ എത്തിച്ചേർന്ന പ്രതീതി അനുഭവപ്പെട്ടു എന്നും ഉത്‌ഘാടന പ്രസംഗത്തിൽ മന്ത്രി അഭിപ്രായപെട്ടു.

മുഴുവൻ ദിനവും നീണ്ടു നിന്ന പരിപാടികൾക്ക് അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രെഷറർ ജൂഡിന് ഫെർണാണ്ടസ്, ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക്, ശ്യാം വിശ്വനാഥൻ, വൈസ് ചെയർമാൻ അമീർ കല്ലത്ര, സെക്രട്ടറി മനോജ് കെ വി, പ്രോഗ്രാം ഡയറക്ടർ വി സി മനോജ്, ജോയിന്റ് സെക്രട്ടറിമാരായ ഷക്കീർ ഹുസൈൻ, രഞ്ജിത് കോടോത്ത്, ജോയിന്റ് ട്രഷറർമാരായ ഫിറോസ് അബ്ദുള്ള, ഷിബു മുഹമ്മദ്, ജാഫർ കണ്ണാട്ട്, വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്, എക്‌സ്‌കോം സിന്ധു ജയറാം, പ്രതാപ് നായർ എന്നിവർ നേതൃത്വം നൽകി. 

ഓണാഘോഷങ്ങൾക്ക് പിന്നണിയിൽ ജനറൽ കൺവീനർ വി എം ഷാജൻ ഡി ബി കോളേജ്, ശാസ്താംകോട്ട, ജോയിന്റ് കൺവീനർമാരായ സുരേഷ് കാശി നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട്, മഞ്ജു ശ്രീകുമാർ സെന്റ് ജോസഫ് കോളേജ്, രാജാറാം ഷാ എസ എൻ കോളേജ് വർക്കല എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു. 

വർണ്ണാഭമായ പൂക്കള മത്സരത്തിൽ സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി ഒന്നാം സ്ഥാനവും, നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട് രണ്ടാം സ്ഥാനവും, സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി മൂന്നാം സ്ഥാനവും നേടി. 

രുചി വൈവിധ്യങ്ങൾ സംഗമിച്ച പായസ മത്സരത്തിൽ അജിത വിജയൻ, ഇക്ബാൽ കോളേജ്, തിരുവനന്തപുരം ഒന്നാം സ്ഥാനവും, നിഷ വർഗീസ്, എസ് ബി കോളേജ്, ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും, ഫാത്തിമ റസിയ, ഗോവിന്ദ  പൈ കോളേജ് കാസർഗോഡ് മൂന്നാം സ്ഥാനവും നേടി. പായസ മത്സരത്തിലെ ഇന്നൊവേഷൻ സമ്മാനം  പ്രബ്ന കെ വി, ഗവണ്മെന്റ് കോളേജ്, മടപ്പള്ളി കരസ്ഥമാക്കി. 

akaf uae

സംഘ നൃത്തത്തിന്റെ ഏകോപനവും ഒത്തൊരുമയും വേദിയിൽ കാഴ്ച വെച്ച പ്രണേഷും സംഘവും (സെന്റ് അലോഷ്യസ് കോളേജ്) ഒന്നാം സ്ഥാനത്തിന് അർഹരായി. ശ്രീ കേരള വർമ്മ കോളേജിലെ രേഷ്മയും സംഘവും രണ്ടാം സ്ഥാനം നേടി. എസ് എൻ കോളേജ് വർക്കലയുടെ  നീതുവും സംഘവും മൂന്നാം സ്ഥാനം നേടി. 

പരമ്പരാഗത വേഷങ്ങളണിഞ്ഞു മുല്ലപ്പൂ ചൂടി നിലവിളക്കിനു ചുറ്റും നൃത്തം ചെയ്തു ബാർട്ടൺ ഹിൽ കോളേജിലെ കരിഷ്മയും കൂട്ടരും തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 

എം ഇ എസ് കോളേജ് കല്ലടിയിൽ നിന്നെത്തിയ ശ്രീദേവിയും സംഘവും രണ്ടാം സ്ഥാനവും, എസ എൻ കോളേജ് വർക്കലയുടെ സിന്ധുവും സംഘവും മൂന്നാം സ്ഥാനവും നേടി. 

പാട്ടും താളവും ഗായകരും ഒന്നായി മാറിയപ്പോൾ സംഘഗാനത്തിനു മഹാരാജാ ടെക്നോളോജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച സജിനയും  കൂട്ടുകാരും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശ്രീ കേരള വർമ്മ കോളേജിലെ രാഖിയും സംഘവും രണ്ടാം സ്ഥാനവും, മടപ്പള്ളി ഗവ. കോളേജിലെ ഷർമിസും സംഘവും മൂന്നാം സ്ഥാനവും നേടി. 

6 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികളുടെ കിഡ്സ് ഫാഷൻ ഷോയിൽ ഗവ. കോളേജ് കാസര്ഗോഡിലെ ദയാനബാ ദുആ ഒന്നാം സ്ഥാനവും, അമൃത വിശ്വപീഠത്തിലെ ഇവാൻജെലിൻ നിരൻ രണ്ടാം സ്ഥാനവും, നിർമ്മലഗിരി കോളേജിലെ ആഷിക സുമീഷ് മൂന്നാം സ്ഥാനവും നേടി.

10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളുടെ ഫാഷൻ ഷോയിൽ അപൂർവ രാജേഷ്, എൻ.എസ്,എസ് ഹിന്ദു കോളേജ് ചങ്ങനാശ്ശേരി ഒന്നാം സ്ഥാനവും ബിയോൺസാ ഗ്രേസ്, കാത്തലിക് കോളേജ് പത്തനംതിട്ട രണ്ടാം സ്ഥാനവും, സോഹൽ അഫ്സർ മൂന്നാം സ്ഥാനം നേടുകയുമുണ്ടായി. 

അക്കാഫ് ടാലെന്റ്റ് ബീറ്റ്‌സ് മത്സരത്തിൽ ഷിബിൻലാൽ സുന്ദര രാജൻ, ശ്രീ കേരള വർമ്മ കോളേജ് ഒന്നാം സ്ഥാനവും, കീർത്തി അരവിന്ദ്, എസ് എൻ കോളേജ് വർക്കല രണ്ടാം സ്ഥാനവും, ഡോ. വിപുൽ മുരളി എസ് എൻ എം കോളേജ് മാല്യങ്കര മൂന്നാം സ്ഥാനവും നേടി. 

വിഭവസമൃദ്ധമായ ഓണസദ്യയും അക്കാഫ് മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച ഗാനസന്ധ്യയും കലാലയ ഓണാഘോഷം മികവുറ്റതാക്കി.

Advertisment