ദുബായിൽ അന്താരാഷ്ട്ര കരാട്ടെ മഹാമേളയ്ക്ക് വിരാമം; ഷോറിൻ കായ് കപ്പ് 2025 സമാപിച്ചു

ചാമ്പ്യൻഷിപ്പിൽ ജപ്പാൻ, ഓസ്ട്രേലിയ, ചിലി, ഇറാൻ, കാനഡ, ഒമാൻ, ഇന്ത്യ, നേപ്പാൾ, യുഎഇ തുടങ്ങി പത്തോളം ലോക രാജ്യങ്ങളിലെ പ്രമുഖരായ വിവിധ കരാട്ടെ മാസ്റ്റേഴ്സും മത്സരാർത്ഥികളും പങ്കെടുത്തു.

New Update
shorin kai cup

ദുബായ്: ട്രഡീഷണൽ മാർഷ്യൽ ആർട്സ് ക്ലബ് സംഘടിപ്പിച്ച രാജ്യാന്തര കരാട്ടെ ചാമ്പ്യൻഷിപ്പ് ഷോറിൻ കായ് കപ്പിന് സമാപിച്ചു. ദുബായ് മാംസാറിലുള്ള അൽ ഇത്തിഹാദ് പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്, രണ്ട് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പ്, ജപ്പാനിലെ പ്രമുഖ കരാട്ടെ ഗ്രാന്റ് മാസ്റ്ററായ ഹാൻഷി അക്കായ്കെ ഉദ്ഘാടനം ചെയ്തു.

Advertisment

ക്യാപ്റ്റൻ റാഷിദ് ഹസൻ (യു.എ.ഇ), ഹാൻഷി മാർക്ക് ഗ്രെവില്ലെ (ഓസ്ട്രേലിയ), ക്യോഷി ഓസ്കാർ അലാർക്കോൺ ബെൽമാർ (ചിലി), ക്യോഷി സുനിൽ കുമാർ (ഇന്ത്യ), ഷിഹാൻ സഞ്ജീവ് ശ്രേഷ്ഠ (ജപ്പാൻ), സിദ്ധാർത്ഥ ബാബു (ഇന്ത്യൻ പാരാലിമ്പിക് റൈഫിൾ ഷൂട്ടർ), കന്നഡ സിനിമാ സംവിധായകനും നടനുമായ സുചേന്ദ്ര പ്രസാദ്, ഹിരോക്കി മൊന്റാനി (ജപ്പാൻ), കോളിൻ അമാൻഡ സൂസൻ (ഓസ്‌ട്രേലിയ), ഡോക്ടർ മജിസിയ ബാനു (ലോക പവർലിഫ്റ്റിങ് ചാമ്പ്യൻ), ഇന്ത്യയിലെ പ്രമുഖ കരാട്ടെ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് കാൻചോ ഗോപകുമാരൻ ജി.എസ്, ഷിഹാൻ ഗുണശേഖരൻ, കാൻചോ ഹേമന്ത് കുമാർ, രഘുരാമൻ കെ.ഇ.എസ്, സിപി രാഘവൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പ്രമുഖ വ്യക്തിത്വങ്ങൾ സന്നിഹിതരായിരുന്നു.

ചാമ്പ്യൻഷിപ്പിൽ ജപ്പാൻ, ഓസ്ട്രേലിയ, ചിലി, ഇറാൻ, കാനഡ, ഒമാൻ, ഇന്ത്യ, നേപ്പാൾ, യുഎഇ തുടങ്ങി പത്തോളം ലോക രാജ്യങ്ങളിലെ പ്രമുഖരായ വിവിധ കരാട്ടെ മാസ്റ്റേഴ്സും മത്സരാർത്ഥികളും പങ്കെടുത്തു. ഷോറിൻ കായ് കപ്പിന്റെ മൂന്നാമത് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിനാണ് ദുബായ്‌ സാക്ഷ്യം വഹിച്ചത്. 

ജപ്പാനിലെ ഒക്കിനാവോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരാട്ടെ അസോസിയേഷനാണ് ഷോറിൻ കായ്. മൂന്ന് പതിറ്റാണ്ടായി ഇന്ത്യയിലും യുഎഇയിലുമായി പ്രവർത്തിച്ചു വരുന്ന കരാട്ടെ ക്ലബ്ബാണ് ട്രഡീഷണൽ മാർഷ്യൽ ആർട്സ് ക്ലബ്.

ചാമ്പ്യൻഷിപ്പിന്റെ  ആദ്യ ദിവസം ജപ്പാനിലെ മുതിർന്ന കരാട്ടെ മാസ്റ്ററായ ഹാൻഷി അക്കായ്കെയുടെ നേതൃത്വത്തിൽ കരാട്ടെ സെമിനാറോടു കൂടിയാണ് ചാമ്പ്യൻഷിപ്പിന് തുടക്കമായത്. 

രണ്ടാം ദിവസം ലോക രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ടൂർണമെന്റായിരുന്നു ചമ്പ്യാൻഷിപ്പിന്റെ മുഖ്യ ആകർഷണം. 

വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ട്രോഫികളും മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ടി.എം.എ മാനേജിംഗ് ഡയർക്ടർ ഷിഹാൻ മുഹമ്മദ് ഫായിസ് സ്വാഗതവും അബ്ദുറസാഖ് നന്ദിയും പറഞ്ഞു.

Advertisment