/sathyam/media/media_files/2025/10/16/wmc-onam-2025-10-16-15-28-42.jpg)
അബുദാബി: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ആഗോള തലത്തിൽ സംഘടിപ്പിച്ച ഡബ്ല്യുഎംസി ഗ്ലോബൽ ഓണാഘോഷം ഒക്ടോബർ 11-ന് വിപുലമായ പങ്കാളിത്തത്തോടെ സൂം പ്ലാറ്റ്ഫോമിൽ കൊണ്ടാടി.
ആറ് റീജിയനുകളിലേയും എഴുപതിലേറെ പ്രൊവിൻസുകളിലേയും മലയാളികളെ ഒന്നിച്ചു ചേർത്ത ഈ മഹോത്സവം, സൂം പ്ലാറ്റ്‌ഫോം മുഖേന ഏകദിനമായി വിപുലമായ രീതിയിൽ നടത്തി.
പ്രശസ്ത ഗ്ലോബൽ അവതാരകരായ സിമ്മിയും യാസറുമാണ് പരിപാടികൾ നയിച്ചത്. അരുന്ധതി ലാലിന്റെ പ്രാർത്ഥനാഗീതത്തിലൂടെ തുടക്കം കുറിച്ച ആഘോഷത്തില്‍ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ജനറൽ മൂസ കോയ സ്വാഗതം പറഞ്ഞു.
ഗ്ലോബൽ ചെയർമാൻ ഡോ. ഐസക്ക് ജോൺ പറ്റണിപ്പറമ്പിലും പ്രസിഡണ്ട് ബേബി മാത്യു സോമതീരവും ഒത്തുചേരലിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ടുള്ള പ്രസംഗം നടത്തി. പുതിയ കേരളമാതൃകയുടെ പ്രതിനിധിയാകുന്ന കേരള മൃഗസംരക്ഷണ, ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഔപചാരികമായി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
പ്രശസ്ത മലയാള സിനിമാതാരവും ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയായ 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ ആഘോഷവേദിയിൽ തന്റേതായ മികവോടെ പങ്കെടുത്തത് ചടങ്ങിന് പ്രത്യേക ശോഭയും ആഘോഷഭാവവും നൽകുകയുണ്ടായി.
മലയാള സിനിമ ടെക്‌നീഷ്യന്മാരുടെ സംഘടനയായ 'മാക്ട' ചെയർമാനും സംവിധായകനുമായ ജോഷി മാത്യു, സാമൂഹിക പ്രവർത്തക നിഷാ ജോസ് കെ മാണി, തുടങ്ങിയ പ്രമുഖരുടേയും ആശംസാപ്രസംഗങ്ങൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.
അതുപോലെ തന്നെ ഗ്ലോബൽ ഗുഡ്വിൽ അംബാസിസിഡർ ജോണി കുരുവിള, ഗ്ലോബൽ വിപ്പി ഓർഗാനിസഷൻ ചാൾസ് പോൾ എന്നിവരും ആശംസകൾ അറിയിച്ചു.
വിവിധ ഓണക്കളികളുടെ വിജയികളെ വേദിയിൽ പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്‌തപ്പോൾ, പരിപാടിയുടെ പ്രധാന ആകർഷണമായ ഓവറോൾ ചാമ്പ്യൻഷിപ്പ് ജേതാക്കളായി അബുദാബി പ്രൊവിൻസ് സ്വന്തമാക്കി. മികച്ച പ്രകടനത്തിന് അലൈൻ പ്രൊവിൻസിന് ഒന്നാം റണ്ണറപ്പ് സ്ഥാനം ലഭിച്ചപ്പോൾ ഉം അൽ ക്വയ്ൻ പ്രൊവിൻസിന് രണ്ടാം റണ്ണറപ്പ് സ്ഥാനം ലഭിച്ചു.
ആദ്യത്തെയും രണ്ടാമത്തെയും റണ്ണറപ്പായ പ്രൊവിൻസുകളുടെ പ്രബന്ധ വീഡിയോകളോടെ പരിപാടിക്ക് സമാപനം കുറിച്ചു. ട്രഷറർ തോമസ് ചെല്ലേത്ത് നന്ദിപ്രസംഗം നടത്തി.
ഇത്രയും മനോഹരമായ ഓണാഘോഷമത്സരങ്ങള്‍ ഏകോപിപ്പിച്ച് നമ്മുടെ മുന്നിലേക്ക് ഓണക്കാഴ്ചയായി കൊണ്ടുവന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഡബ്ല്യുഎംസി ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ സി.യു മത്തായി, ഡബ്ല്യുഎംസി വിമന്‍സ് കൗണ്‍സി്‍ പ്രസിഡന്‍റ് എസ്തെര്‍ ഐസക്, ചെയര്‍പേഴ്സണ്‍ സിസിലി ജോയി, ആനി പാലിയത്ത്, ജമീല, റാണി ലിജേഷ് മത്സര കോര്‍ഡിനേറ്റേഴ്സ് ആയ മിലാന അജിത്, ലക്ഷ്മി ലാല്‍, സ്മിത ജയന്‍, മേരി മോള്‍, മിഥുന്‍ മധുനായർ, മിനി നഹാസ് ബിന്ദു സജീവ് എന്നിവരാണ്.