യുഎസ് ഇന്റർനാഷണൽ കരാട്ടെ ചമ്പ്യാൻഷിപ്പിൽ മെഡലുകൾ നേടി മലയാളി യുവാവ്

New Update
carae championship winner

അബുദാബി: ന്യുയോർക്കിലെ കിങ്സ്ബോറോ കമ്മ്യുണിറ്റി കോളേജിൽ നടന്ന യുഎസ്എ ഇന്റർ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണ്ണവും വെള്ളിയും ലഭിച്ചു. 

Advertisment

ക്യോഷി മുഹമ്മദ്‌ ഫായിസാണ് ഇന്ത്യക്ക് വേണ്ടി മാസ്റ്റെഴ്സ് കത്താ വിഭാഗത്തിൽ സ്വർണ്ണവും മാസ്റ്റർ കുമിത്തെ വിഭാഗത്തിൽ വെള്ളിയും നേടിയത്. 

യുഎസ്എ, യൂറോപ്പ്, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പത്തോളം രാജ്യങ്ങളിൽ നിന്നായി നാനൂറിൽ പരം മത്സരാർഥികൾ പങ്കെടുത്തു. 

പുരസ്കാരദാന ചടങ്ങിൽ ചീഫ് ഗസ്റ്റ് ശിഹാൻ ജോർജ് ഫേൽക്കൺ വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. 

ക്യോഷി മുഹമ്മദ്‌ ഫായിസ് ഇത് രണ്ടാം തവണയാണ് അമേരിക്കയിൽ നടക്കുന്ന ചമ്പ്യൻഷിപ്പിനും സെമിനാറിനും പങ്കെടുക്കുന്നത്. ഇന്ത്യയെയും യുഎഇ യെയും പ്രതിനിധീകരിച്ച് രണ്ട് തവണ ജപ്പാനിൽ കരാട്ടെ സെമിനാറിൽ പങ്കെടുത്തിട്ടുണ്ട്. 

യുഎഇയിലെ ഷോറിൻ കായ്‌ കപ്പ് ലീഡ് ചെയ്യുന്ന ട്രഡീഷണൽ മാർഷൽ ആർട്സ് ക്ലബ്ബിന്റെ ഫൗണ്ടറും മാനജിങ് ഡയറക്ട്ടറും കൂടിയാണ് കണ്ണൂർ കണ്ണപുരം സ്വദേശിയായ ക്യോഷി മുഹമ്മദ്‌ ഫായിസ്

Advertisment