Advertisment

ഫ്ലൈദുബായ്ക്ക് നാല് മാസത്തിനകം 40 ലക്ഷം യാത്രക്കാർ

New Update
flydubai

ദുബായ്: ഈ വർഷം ജൂൺ മുതൽ സെപ്തംബർ പകുതിവരെയുള്ള കാലയളവിൽ ഫ്ലൈദുബായ് ഫ്ലൈറ്റുകളിൽ 40 ലക്ഷം പേർ യാത്ര ചെയ്തു. മുൻ വർഷത്തെ ഈ കാലയളവിലേതുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനം കൂടുതലാണിത്. 

Advertisment

52 രാജ്യങ്ങളിലെ 120 കേന്ദ്രങ്ങളിലേക്കായി 32,000 സർവീസുകളാണ് നടത്തിയത്. ഗ്രീസിലെ കോർഫുവും സർദീനിയയിലെ ഓൽ ബിയയുമാണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട റൂട്ടുകൾ. പ്രശസ്ത ഒഴിവുകാല വിശ്രമകേന്ദ്രങ്ങളായ ഇവിടങ്ങളിലേക്ക് വേനൽ കാലത്ത് മാത്രമാണ് സർവീസ് നടത്തുന്നത്. 

വാണിജ്യം, വിനോദ സഞ്ചാരം എന്നിവ ലക്ഷ്യമിട്ട് ശരിയായ സമയത്ത് സർവീസുകൾ ലഭ്യമാക്കുകയും സർവീസില്ലാതിരുന്ന പുതിയ കേന്ദ്രങ്ങൾക്ക് പരിഗണന നൽകുകയും വഴിയാണ് ചുരുങ്ങിയ കാലയളവിൽ 40 ലക്ഷം യാത്രക്കാരെ ആകർഷിക്കാൻ കഴിഞ്ഞതെന്ന് ഫ്ലൈദുബായ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഘയ്ത് അൽ  ഘയ്ത് പറഞ്ഞു. 

വേനൽ കാല സർവീസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഓരോ വർഷവും വർധനവാണനുഭവപ്പെടുന്നത്. ഈ വർഷം ട്രാബ് സോണിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ 70 ശതമാനവും ബോഡ്രമിലേക്ക് 40 ശതമാനവും വളർച്ചയുണ്ടായി. ഓർഡർ നൽകപ്പെട്ട വിമാനങ്ങൾ സമയത്ത് ലഭിച്ചിരുന്നെങ്കിൽ യാത്രക്കാരുടെ എണ്ണത്തിൽ ഇതിലും വർധനവുണ്ടായേനെ. 

78 ബോയിങ് 737 വിമാനങ്ങൾ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ഓർഡർ നൽകപ്പെട്ടവ എത്തിച്ചേരാൻ ഇനിയും വൈകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ തിരക്ക് കൂട്ടതലനുഭവപ്പെടുന്ന ഈ വർഷം ഒക്ടോബർ 17 മുതൽ അടുത്ത വർഷം ഏപ്രിൽ 16 വരെയുള്ള കാലയളവിൽ നാല് ബോയിങ് 737-800 വിമാനങ്ങൾ വാടകയ്ക്കെടുക്കാൻ കരാറായിട്ടുണ്ട്. 

പുതുതായി മൂന്ന് റൂട്ടുകൾ ഫ്ലൈദുബായ് ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. ഈജിപ്തിലെ കയ്റോയിലേക്കുള്ള പ്രതിദിന സർവീസ് ഒക്ടോബർ 28-നും പോസ് നാൻ (പോളണ്ട്) ഒക്ടോബർ 29-നും മൊമ്പാസ (കെനിയ) അടുത്ത വർഷം ജനുവരി 17-നും ആരംഭിക്കും. 

സമയക്രമം അറിയാൻ: https://www.flydubai.com/en/plan/timetable സന്ദർശിക്കുക. flydubai.com ലോ ഔദ്യോഗിക ഫ്ലൈദുബായ് ആപ്പിലോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ദുബായിലെ ഫോൺ നമ്പർ: (+971) 600 54 44 45. ഫ്ലൈദുബായ് ട്രാവൽ ഷോപ്പുകളിലും ട്രാവൽ ഏജൻസികളിലും നിന്നും ടിക്കറ്റുകൾ ലഭിക്കുന്നതാണ്. 

Advertisment