പയസ്വിനി ഓണാഘാഷം 'ഓണച്ചിന്തുകൾ' ശ്രദ്ധേയമായി

New Update
indian social and culture centre

അബുദാബി: അബുദാബിയിലെ കാസർകോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ ഓണാഘാഷം 'ഓണച്ചിന്തുകൾ' വ്യത്യസ്തങ്ങളായ കലാപരിപാടികൾ കൊണ്ട് ഏറെ ശ്രദ്ധേയമായി.

Advertisment

മുസ്സഫ ഷൈനിങ് സ്റ്റാർ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ആഘോഷ പരിപാടി ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി പ്രദീപ് കുമാർ ഉത്ഘാടനം ചെയ്തു. പയസ്വിനി പ്രസിഡന്റ് ശ്രീജിത്ത് കുറ്റിക്കോൽ അധ്യക്ഷം വഹിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, ലോക കേരള സഭ അംഗം പി.പദ്മനാഭൻ, ഇന്ത്യൻ മീഡിയ ഫോറം അബുദാബി ഘടകം പ്രസിഡന്റ് എൻ.എം.അബൂബക്കർ, പയസ്വിനി രക്ഷാധികാരിമാരായ ജയകുമാർ പെരിയ, ടി.വി. സുരേഷ്‌കുമാർ, ആർട്സ് സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു.

indian social and culture centre-2

സെക്രട്ടറി ദീപ ജയകുമാർ സ്വാഗതവും ട്രെസ്സാരർ  വാരിജാക്ഷൻ ഒളിയത്തടുക്ക നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് വേണുനാദം ഗാനാലാപന മത്സരത്തിൽ യുഎഇ തലത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കിട്ടിയ അഞ്ജലി വേണുഗോപാലിന് പയസ്വിനിയുടെ ഉപഹാരം പ്രദീപ് കുമാർ സമർപ്പിച്ചു. 

അനന്യ സുനിൽ പ്രാർത്ഥനാ ഗാനം ആലപിച്ചു. സുധീഷ്, ഡോക്ടർ ആതിര എന്നിവർ അവതാരകർ ആയിരുന്നു. തിരുവാതിര, കോൽക്കളി ഉൾപ്പെടെ വിവിധ കലാപരിപാടികൾ, ശിങ്കാരി മേളത്തോടുകൂടിയുള്ള മാവേലി എഴുന്നള്ളത്ത്‌ എന്നിവ ആഘോഷപരിപാടിക്ക് കൊഴുപ്പേകി. 

പയസ്വിനി അംഗങ്ങൾ അവതരിപ്പിച്ച കോൽക്കളി ഏറെ വ്യത്യസ്തമായി. വടക്കേ മലബാറിൻറെ പ്രധാന നടൻ കലാരൂപമായ കോൽക്കളി വളരെ അപൂർവമായാണ് യുഎഇയിലെ വേദികളിൽ അവതരിപ്പിക്കാറുള്ളത്.  

Advertisment