വേൾഡ് മലയാളി കൗൺസിൽ  മിഡിൽ ഈസ്റ്റ് റീജിയൻ വിമൻസ് ഫോറം 'പുതിയ തലമുറക്ക്  വിവാഹ ജീവിതത്തോട് താൽപ്പര്യം കുറയുന്നു; എന്തുകൊണ്ട് ' എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു

New Update
anikumar pc

പുതുതലമുറക്ക് വിവാഹജീവിതമെന്ന സാമൂഹ്യ വ്യവസ്ഥയോട് അഭിരുചി കുറയുന്നതിന്റെ കാരണങ്ങൾ കണ്ടെത്തി കാലത്തിനൊപ്പം ചിന്തിച്ചു, കുടുംബങ്ങളിൽ അനിവാര്യമായ മനോഭാവ മാറ്റങ്ങൾ നടപ്പിലാക്കാൻ ചിന്തിപ്പിക്കുക എന്ന ഉദ്ദേശം മുൻ നിർത്തി വേൾഡ് മലയാളി കൗൺസിൽ  മിഡിൽ ഈസ്റ്റ് റീജിയൻ വിമൻസ് ഫോറം സംഘടിപ്പിച്ച വെബ്ബിനാർ പങ്കാളിത്ത മികവ് കൊണ്ടും, പ്രസംഗികന്റെ അവതരണം കൊണ്ടും മികച്ച രീതിയിൽ തന്നെ നടന്നു.

Advertisment

ഒരു "വിപരീത പരിണാമം" എന്ന അവസ്ഥയിലൂടെയാണ് വിവാഹ കാര്യത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യൻ സമൂഹം പ്രത്യേകിച്ച് കേരളീയ സമൂഹം കടന്നു പോയിക്കൊണ്ടിരിക്കുന്നത്, ആ അവസ്ഥക്കു വിരാമമിടാൻ  മനഃപൂർവമായ ശ്രമം കുടുംബങ്ങളിൽ നിന്നും ആരംഭിക്കുക തന്നെ വേണം. 

വേൾഡ് മലയാളി കൗൺസിൽ  മിഡിൽ ഈസ്റ്റ് റീജിയൻ വിമൻസ് ഫോറം സംഘടിപ്പിച്ച വെബ്ബിനറിലാണ്  മുഖ്യ പ്രഭാഷകനായ, മൈൻഡ്  ട്യൂണർ, കൗൺസിലർ, ഇൻഫ്ലുൻസർ, മെഡിറ്റേഷൻ ട്രെയിനെർ എന്നീ നിലയിൽ പ്രശസ്തനായ അനികുമാർ പി.സി അദ്ദേഹത്തിന്റെ ഈ അഭിപ്രായം പങ്കുവെച്ചത്.  

ഡബ്ല്യുഎംസി ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൺ എസ്തർ ഐസക് ഉൽഘാടനം ചെയ്ത "പുതിയ തലമുറക്ക്  വിവാഹ ജീവിതത്തോട് താൽപ്പര്യം കുറയുന്നു എന്തുകൊണ്ട്" എന്ന വിഷയത്തിൽ നടന്ന വെബിനാർ, കോർഡിനേറ്റർ രശ്മി വിനീഷിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ചു. 

wmc webinar

മിഡിൽ  ഈസ്റ്റ് വിമൻസ് ഫോറം സെക്രട്ടറി മിലാന അജിത് സ്വാഗതം ആശംസിക്കുകയും, പ്രസിഡന്റ് റാണി ലിജേഷ് അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. 
ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങളെക്കുറിച്ചു അവലോകനം നടത്തി ഗ്ലോബൽ എഡ്യൂക്കേഷൻ ഫോറം ചെയർമാൻ ഷെറിമോൻ പി.സി, ഗ്ലോബൽ യൂത്ത് ഫോറം പ്രെസിഡൻറ് രേഷ്മ റെജി എന്നിവർ തുടർന്ന് സംസാരിച്ചു. 

ഇന്ന് നമ്മുടെ നാട് നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ് എന്നാൽ കാലിക പ്രസക്തിയുള്ള വിഷയമായിട്ടു കൂടി അധികം ആരും ചർച്ച ചെയ്യാൻ ഒരുങ്ങാത്ത ഒരു വിഷയം കണ്ടെത്തുകയും അതിന് ഏറ്റവും പ്രസക്തനായ വ്യക്തിയെ തന്നെ പ്രഭാഷണത്തിനായി തീരുമാനിക്കുകയും, ഏറ്റവും കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കാൻ അക്ഷീണ പരിശ്രമം നടത്തുകയും ചെയ്തുകൊണ്ട് പ്രവർത്തിച്ച വിമൻസ് ഫോറത്തിന്റെ പ്രവർത്തകർക്കും ഒപ്പം ഈ വിഷയം ഇത്രയും ഭംഗിയായി അവതരിപ്പിച്ച അനിൽ കുമാറിന് ആശംസകൾ അറിയിച്ചുകൊണ്ട് ഫോറം പ്രസിഡന്റ് സലീന മോഹൻ, മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടേത്ത്, ഗ്ലോബൽ ഫോറം ട്രെഷറർ ലിനു തോമസ്, ഗ്ലോബൽ വിമൻസ് ഫോറം സെക്രട്ടറി ഷീല റജി, ഗ്ലോബൽ വിമൻസ് ഫോറം വൈസ് പ്രസിഡന്റ് ഷഹാന ഖാദർ, മിഡിൽ ഈസ്റ്റ് റീജിയൻ വിമൻസ് ഫോറം സെക്രട്ടറി നസീല ഹുസൈൻ, ടോമി നെല്ലിക്കൻ, ഗ്ലോബൽ ജനറൽ  സെക്രട്ടറി ദിനേശ് നായർ എന്നിവർ സംസാരിച്ചു. 

വെബ്ബിനാറിന് ആദ്യാവസാന അവതാരകയായി പ്രീത ജേക്കബും, എത്തിച്ചേർന്ന എല്ലാവർക്കും നന്ദി പ്രകാശനം മിഡിൽ ഈസ്റ്റ് വിമൻസ് ഫോറം ട്രെഷറർ അർച്ചന അഭിഷേകും  നിർവഹിച്ചു.

Advertisment