ദുബൈയിലെ ഈ വർഷത്തെ ആദ്യത്തെ ആർട്ട് എക്സിബിഷന് ആർട്ട് യുഎഇ തുടക്കം കുറിച്ചു

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
dubai art exhibition-2

ദുബൈ: ദുബൈയിലെ ഈ വർഷത്തെ ആദ്യത്തെ ആർട്ട് എക്സിബിഷന് ആർട്ട് യുഎഇ തുടക്കം കുറിച്ചു. ദുബായ് ഷെയ്ഖ് സായിദ് റോഡിലെ പ്യൂപ്പിൾ ഓഫ് ഫെയ്ത് ഷോറൂമിലെ എക്സിബിഷൻ ഹാളിൽ പതിനെട്ടാം നൂറ്റാണ്ടിലേയും പത്തൊമ്പതാം നൂറ്റാണ്ടിലേയും ഫ്രഞ്ച് പെയിന്റിങ്ങുകളുടേയും സ്കൾപ്റ്ററുകളുടേയും ഫർണിച്ചറുകളുടെയും പ്രദർശനോൽഘാടനം ഹിസ് ഹൈനസ് ഷെയ്ഖ് സാലെം ഖാലിദ് ഹുമൈദ് അൽ ഖാസിമി നിർവഹിച്ചു. ആർട്ട് 19 എന്നപേരിലുള്ള ഈ എക്സിബിഷൻ ആർട് യുഎഇ യുടെ 151 മത്  എക്സിബിഷൻ കൂടിയാണിത്.

Advertisment

dubai art exhibition-3

അബുദാബി രാജകുടുംബത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ജയ് നാരായൺ ഗുപ്ത, ഷെയ്ഖ് ഒമർ ബിൻ സയ്ദ് അൽ നഹ്യാൻ പ്രൈവറ്റ് ഓഫീസ് സിഇഒ ആമിന അൽ ദാഹേരി, ദുബായ് ഇക്കണോമിക് & ടൂറിസം എക്സികുട്ടീവ് ഡയറക്ടർ ഷെയ്‌ഖ അൽ മുത്തവ, ഫ്രാൻസ് കോൺസുൽ പാസ്കൽ റുഫി, ദുബായ് ആർട്ട് അവാർഡ്‌സ് കോ ഫൗണ്ടർ സക്കറിയ മുഹമ്മദ്, യാള്ള ലോട്ടോ ഫൗണ്ടർ ബോബ് മോറിസൺ, ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് ഹെഡ് ഫാത്തിമ അൽ ഷംസി, ആദ്യ അറബ് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സുവാദ് അൽ സുവൈദി, ഷെയ്ഖ് ഒമർ ബിൻ സായിദ് അൽ നഹ്യാൻ പ്രൈവറ്റ് ഓഫീസ് ഉപദേഷ്ടാവ് സഞ്ജയ് നദ്കർണി, ആർട്ട് യുഎഇ കോ ഫൗണ്ടർ സായ ഫതൂം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

dubai art exhibition-4.

ലോകത്തിലെ ഏറ്റവും വലിയ ഫ്രഞ്ച് ആർട്ട് ശേഖരത്തിനുടമയായ ജവഹരിയുടെ ദുബായ് ആസ്ഥാനമായ 19 സെഞ്ച്വറി ആർട്ട് കളക്ഷനുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

ജനുവരി അഞ്ചുമുതൽ 25 തിയതി വരെയാണ് പ്രദർശനം. ഫെബ്രുവരി ഒന്ന് മുതൽ ചൈനീസ് പുതുവർഷം പ്രമാണിച്ചുള്ള എക്‌സിബിഷനിൽ ചൈനീസ് ആർട്ട് ഗ്രൂപ്പിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. 

dubai art exhibition

മാർച്ചിൽ റമദാനോടനുബന്ധിച്ച് ഒമാനി ആർട്ടിസ്റ്റ് സഫിയ അൽ ഷൈബാനിയുടെ അറബിക്ക് കാലിഗ്രഫി എക്സിബിഷനും ഏപ്രിലിൽ ബുർജ് ഖലീഫയിലെ അർമാനിയിൽ ദുബായ് ആർട്ട് അവാർഡ്‌സ് സംഘടിപ്പിക്കുമെന്ന് ഫൗണ്ടർ സത്താർ അൽ കരൻ അറിയിച്ചു.

Advertisment