New Update
/sathyam/media/media_files/0fXiEUjgJKZihZspX4f8.jpg)
ഫുജൈറ: റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ഫുജൈറയിലെ മലയാളികളുടെ പുതിയ കൂട്ടായ്മ നിലവിൽ വന്നു. നയീം പുത്തൂർ പ്രസിഡണ്ട്, ഹംസ പി.സി സെക്രട്ടറി, ഷംസു അൽഫല ട്രഷറർ എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.
Advertisment
എമിറേറ്റ്സ്സ് സ്പ്രിംഗ് ഹോട്ടലിൽ ചേർന്ന യോഗം മൂപ്പൻസ് ഗ്രൂപ്പ് ചെയർമാൻ സലിം മൂപ്പൻ ഉൽഘാടനം ചെയ്തു. സമൂഹ നന്മക്ക് വേണ്ടി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.
മൊയ്തീൻ അബ്ബാസ്, സന മുഹമ്മദലി, ഖാൻ കിംഗ് ഗ്രൂപ്പ് എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.