വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ കായിക മേളയ്ക്ക് തുടക്കമായി

New Update
world malayalee council middle east reagion

അബുദാബി: വേൾഡ് മലയാളി കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റ്  റീജിയണൽ കായിക മേളയ്ക്ക് തുടക്കമായി. അലൈൻ ഇന്ത്യ സോഷ്യൽ സെന്ററിൽ വച്ച് ഗ്ലോബൽ ചെയർമാൻ ജോണി കുരുവിളയും ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനയക്കലും ചേർന്ന് കായികമേളയുടെ പതിമൂന്ന് പ്രോവിൻസ് പതാകകൾ കായികമേള ജനറൽ  കൺവീനർ സി.യു.മത്തായി, റീജിയണൽ പ്രസിഡന്റ് വിനീഷ് മോഹൻ, ചെയർമാൻ സന്തോഷ് കേട്ടേത്ത്, സെക്രട്ടറി രാജീവ് കുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർക്ക് കൈമാറി ഉത്ഘാടനം നിർവ്വഹിച്ചു. 

Advertisment

ഉത്ഘാടന പ്രസംഗത്തിൽ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയണിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ ഗ്ലോബൽ ചെയർമാൻ കുരുവിള അഭിനന്ദിച്ചു. തുടർന്ന് അലൈൻ  ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ജിമ്മി, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ് എന്നിവർ ചേർന്ന് ആദ്യ പതാക അലൈൻ പ്രോവിൻസ് പ്രസിഡന്റ് ജാനറ്റ് വർഗ്ഗീസിന് കൈമാറി. 

world malayalee council middle east reagion-2

ഈ വരുന്ന ജനുവരി 28ന്  ലോകോത്തര നിലവാരത്തിലുളള ദുബായിലെ ഡന്യൂബ് സ്പോർട്സ് വേൾഡിലാണ് കായികമേള സംഘടിപ്പിച്ചിരിക്കുന്നത്.  ഡബ്ല്യുഎംസി ഗ്ലോബൽ അംമ്പാസിഡർ ഐസക് ജോൺ പട്ടാണി പറമ്പിലിന്റേയും ഗ്ലോബൽ, റീജിയണൽ ഭാരവാഹികളുടെയും നേതൃത്വത്തിൽ വിവിധ പ്രൊവിൻസുകളിലേക്കുള്ള കായികമേളയുടെ പതാകജാഥയ്ക്ക് നാളെ അബുദാബിയിൽ തുടക്കമാകും. 

അലൈൻ ഇന്ത്യ സോഷ്യൽ സെന്ററിൽ പതാക കൈമാറ്റ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വിനീഷ് മോഹൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ സന്തോഷ് കേട്ടേത്ത് റീജിയണൽ പ്രവർത്തനങ്ങളെ വിലയിരുത്തി.  

വേൾഡ് മലയാളി കൗൺസിൽ നേതാക്കളായ വർഗീസ് പനക്കൽ, ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സി.യു. മത്തായി, മൂസകോയ, റാണി ലിജേഷ്, റോഷൻ, ജാനറ്റ് വർഗീസ്, ജൂഡിൻ ഫെർണാണ്ടസ്, ബിജുകുമാർ, ചാക്കോ ഊലക്കാടൻ, ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ജിമ്മി, സെക്രട്ടറി മണികണ്ഠൻ എന്നിവർ സംസാരിച്ചു. അലൈൻ  പ്രൊവിൻസ് സെക്രട്ടറി സോണി ലാൽ സ്വാഗതവും മിഡിൽ ഈസ്റ്റ് സെക്രട്ടറി രാജീവ് കുമാർ നന്ദിയും രേഖപ്പെടുത്തി.

Advertisment