സിഎം വലിയുല്ലാഹി ആണ്ട്നേർച്ച ഏപ്രിൽ 13ന് ദുബായിൽ

New Update
cm centre dubai

ഏപ്രിൽ 13ന് ദുബൈയിൽ നടക്കുന്ന സിഎം വലിയുല്ലാഹി ആണ്ട്നേർച്ചയുടെ പോസ്റ്റർ താജു ശരീഅ ഉറൂസിൽ വെച്ച് പ്രകാശനം ചെയ്യുന്നു

ദുബായ്: മടവൂർ ശൈഖ് സിഎം വലിയുല്ലാഹിയുടെ മുപ്പതിനാലമത് ആണ്ടുനേർച്ച, 2024 ഏപ്രിൽ 13ന് ദുബായ് ഖിസൈസിൽ നടക്കും. വിവിധ സംഘടനകളുടെ സഹകരണത്തോടെ മടവൂർ സിഎം സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.

Advertisment

മുത്തന്നൂർ തങ്ങൾ, ടി.കെ അബ്ദുറഹ്മാൻ ബാഖവി തുടങ്ങി മത സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ പരിപാടിയിൽ സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ച് സ്വാഗത സംഘ രൂപീകരണവും ഇഫ്താർ വിരുന്നും മാർച്ച് 17ന് നടക്കും.

Advertisment