അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
/sathyam/media/media_files/SRi17Sce32n7D55GuRVY.jpg)
ദുബൈ: മണലൂർ മണ്ഡലം കെഎംസിസി പുറത്തിറക്കിയ റമദാൻ നിലാവ് 2024 കൈപുസ്തകം ജില്ലാ പ്രസിഡണ്ട് ജമാൽ മനയത്ത് ഉപദേശക സമിതി അംഗം മുഹമ്മദ് ഷാക്കിറിന് നൽകി പ്രകാശനം ചെയ്തു. ദുബൈ കെഎംസിസി ആഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രസിഡണ്ട് ഷെക്കീർ കുന്നിക്കലിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി അഷറഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു.
Advertisment
ജില്ലാ വൈസ് പ്രസിഡണ്ട് ആർ.വി.എം മുസ്തഫ പുസ്തകം പരിചയപ്പെടുത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, മുൻ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട്, ജില്ലാ സെക്രട്ടറി ജംഷീർ പാടൂർ, ഷാജഹാൻ കോവത്ത്, ഷമീർ പണിക്കത്ത്, മണ്ഡലം ഭാരവാഹികളായ നൗഫൽ മുഹമ്മദ്, മുസ്തഫ തങ്ങൾ, ഷമീർ തോപ്പിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ ജാസി സ്വാഗതവും ട്രഷറർ മുഹമ്മദ് ഹർഷാദ് തിരുനെല്ലൂർ നന്ദിയും പറഞ്ഞു.