/sathyam/media/media_files/SS6FctnvoGZ6vRXKTYSb.jpg)
അബുദാബി: ഇഫ്ത്താർ വിരുന്നുകൾ മത സൗഹാർദ്ദത്തിന്റെ പര്യായങ്ങളാണ്. ജാതി മത വർഗ വർണ്ണ വിത്യാസമില്ലാതെ എല്ലാവരും പുണ്യ റമ്ദാൻ മാസത്തിൽ സമൂഹ നോമ്പ് തുറകൾക്കായി ഒന്നിക്കുന്നു. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് അബുദാബി സാംസ്‌കാരിക വേദി പ്രൈം ലാൻഡ് പ്രോപ്പർട്ടീസ് ക്യാമ്പിൽ വെച്ച് നടത്തിയ ഇഫ്ത്താർ വിരുന്നു.
കഴിഞ്ഞ ഇരുപതു വർഷമായി അബുദാബി സാംസ്ക്കാരിക വേദി തൊഴിലാളി ക്യാമ്പിൽ ഇഫ്ത്താർ വിരുന്നുകൾ സംഘടിപ്പിച്ചു വരുന്നു. ഇത്തവണ അബുദാബി പ്രൈം ലാൻഡ് പ്രോപ്പർട്ടീസ് ക്യാമ്പിൽ വെച്ച് സംഘടിപ്പിച്ച ഇഫ്ത്താർ വിരുന്നിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള എണ്ണൂറിലധികം തൊഴിലാളികള്‍ പങ്കെടുത്തു.
അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ എന്നിവയുടെയും അബുദാബി മലയാളി സമാജത്തിലെ കോർഡിനേഷനിലെ സംഘടനാ നേതാക്കളും വിവിധ സംഘടനാ ഭാരവാഹികളും ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്തു.
സാംസ്‌കാരിക വേദി കുടുംബങ്ങളോടും കുട്ടികളോടും ഒന്നിച്ചുള്ള സമൂഹ നോമ്പ് തുറ തങ്ങൾക്കു സമ്മാനിച്ചത് പുണ്യ റമ്ദാൻ മാസത്തിലെ ഏറ്റവും സന്തോഷകരമായ ദിനം ആണെന്ന് ക്യാമ്പിൽ പങ്കെടുത്ത തൊഴിലാളികൾ പറഞ്ഞു.