ഡബ്ല്യുഎംസി ദുബായ് പ്രോവിൻസ് വാർഷിക സമ്മേളനം ദുബായ് ക്ലാസിക്കല്‍ റെസ്റ്റോറന്‍റില്‍ നടന്നു

New Update
wmc annual meeting

ദുബായ്: വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസ് വാർഷിക സമ്മേളനം ഞായറാഴ്ച ദുബായ് ക്ലാസിക്കൽ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. ഒരു വർഷം പിന്നിടുന്ന ഭരണസമിതി സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചതായി യോഗധ്യക്ഷൻ പ്രസിഡന്റ് ലാൽ ഭാസ്കർ പറഞ്ഞു. വരും വർഷത്തിൽ അംഗങ്ങൾക്കും ഉപകാരപ്രദമായ പല പദ്ധതികളും അസൂത്രിതം ചെയ്തിട്ടുള്ളതായി ചെയർമാൻ സുധീർ സുബ്രമണ്ണ്യൻ അഭിപ്രായപ്പെട്ടു.

Advertisment

wmc annual meeting-2

ചടങ്ങിൽ ഗ്ലോബൽ പരിപാടികളുടെ വിഷദവിവരങ്ങൾ ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ചാൾസ് പോൾ അവതരിപ്പിച്ചു. മിഡിലീസ്റ്റ് വി പി അഡ്മിൻ തമ്പി തോമസ്, ഗ്ലോബൽ യൂത്ത് വിംഗ് പ്രസിഡന്റ് രേഷ്മ, ഗ്ലോബൽ ലേഡീസ് വിംഗ് സെക്രട്ടറി ഷീല റെജി, ദുബായ് പ്രോവിൻസ് വി.പി.യും ഗ്ലോബൽ മീഡിയ സെക്രട്ടറിയുമായ വി.എസ്.ബിജുകുമാർ പുതിയ അംഗങ്ങളെ വേദിയിൽ പരിചയപ്പെടുത്തി.

ദുബായ് പ്രോവിൻസിന്റെ ഓണപരിപാടികൾ ഒക്ടോബർ 6 ന് നടത്തുവാൻ തീരുമാനിച്ചതായി സെക്രട്ടറി ബേബി വർഗീസ് അറിയിക്കുകയുണ്ടായി. ട്രഷറർ അരുൺ ബാബു ജോർജ് ,വി.പി.അഡ്മിൻ രാജു തേവർമടം, വനിതാ വിംഗ് പ്രസിഡന്റ്‌ റാണി സുധീർ എന്നിവർ വാർഷിക സമ്മേളനത്തിന് ഏകോപനം നടത്തി.

Advertisment