/sathyam/media/media_files/RPoQKx7WA2K2gKSbZ1mL.jpg)
യുഎഇ: വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) മിഡിലീസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് പതിനഞ്ചിന് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ മിഡിലീസ്റ്റ് പ്രസിഡന്റ് വിനേഷ് മോഹൻ പതാക ഉയർത്തിയാണ് ആഘോഷങ്ങക്ക് തിരിതെളിച്ചത്.
വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ്മാരായ ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സെക്രട്ടറി സി.എ.ബിജു എന്നിവർ ആശംസകൾ അറിയിച്ചു. യുഎഇയിലെ ആദ്യ ന്യൂറോ ഡെവലപ്പ്മെന്റ് തെറാപ്പി സെന്ററിൽ നടന്ന ചടങ്ങിൽ മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടത്ത്, സെക്രട്ടറി രാജീവ് കുമാർ എന്നിവർ പരിപാടികൾക്ക് ഏകോപനം നൽകി.
ഇഗ്നെഷ്യാസ്, അജിത് കുമാർ, ജോൺ ഷാരി, രേഷ്മ റെജി, അനിതാ സന്തോഷ്, സൗമ്യ, ടെസ്സി, മിലാന അജിത്, കെ.പി.വിജയൻ, ജോഫി തുടങ്ങിയ വിവിധ പ്രൊവിൻസുകളുടെ പ്രതിനിധികൾ പങ്കെടുത്തു. നാൽപ്പതോളം നിശ്ചയദാർഢ്യമുള്ള കുട്ടികളുമൊത്ത് ദേശീയ ഗാനം ആലപിച്ചാണ് പരിപാടികൾക്ക് തുടക്കം കുറിച്ചതെന്ന് മിഡിലീസ്റ്റ് മീഡിയ ചെയർമാൻ വി. എസ്. ബിജുകുമാർ അറിയിച്ചു.