New Update
/sathyam/media/media_files/2024/10/17/union-cop-5.jpg)
ദുബായ്: യൂണിയൻ കോപ് ദുബായ് ശാഖകളിൽ ഓർഗാനിക് ഉൽപ്പന്നങ്ങൾ ലഭ്യമാകും. മ്ലീഹ ഡയറി പാൽ, സബ സനാബെല്‍ ആട്ട എന്നിവ ലഭ്യമാക്കാൻ ഷാര്‍ജ അഗ്രിക്കള്‍ച്ചര്‍ & ലൈവ്സ്റ്റോക്ക് പ്രൊഡക്ഷന്‍ ഇഎസ്ടി (EKTIFA), യൂണിയൻ കോപ്പുമായി ധാരണയിലായി.
Advertisment
എക്തിഫ ഓർഗാനിക് ഉൽപ്പന്നങ്ങളുടെ ലോഞ്ച് എത്തിഹാദ് മാളിലെ യൂണിയൻ കോപ് ബ്രാഞ്ചിൽ വച്ച് നടന്നു. യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ശംസി, എക്തിഫ സി.ഇ.ഒ ഖലീഫ മുസബ്ബ അൽ തുനൈജി എന്നിവർ പങ്കെടുത്തു. യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമിയും പരിപാടിയുടെ ഭാഗമായി.
പുതിയ പങ്കാളിത്തം റീട്ടെയ്ൽ മേഖലയിൽ ഓർഗാനിക് ഉൽപ്പന്നങ്ങളുടെ മികച്ച മാർക്കറ്റിങ്ങിന് സഹായിക്കുമെന്ന് അൽ തുനൈജി പറഞ്ഞു. പ്രാദേശികമായ ഓർഗാനിക് ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള യൂണിയൻ കോപ്പിന്റെ കടമയുടെ ഭാഗമാണ് പുതിയ പങ്കാളിത്തമെന്ന് മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.