/sathyam/media/media_files/izasR4EqaAiscIcZM4vc.jpg)
സുധീർ സുബ്രഹ്മണ്യൻ (ചെയർമാൻ), ലാൽ ഭാസ്കർ (പ്രസിഡന്‍റ്), ബേബി വർഗീസ് (സെക്രട്ടറി), അരുൺ ബാബു ജോർജ് (ട്രഷറർ)
ദുബായ്: വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ആഗോള മലയാളി കൂട്ടായ്മയായ ഡബ്ല്യുഎംസി ദുബായ് പ്രൊവിൻസ് 2023-25 ലേക്കുള്ള ഭാരവാഹികളാണ് ചുമതലയേറ്റത്.
ചെയർമാൻ സുധീർ സുബ്രഹ്മണ്യവും പ്രസിഡന്റ് ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗ്ഗീസ്, ട്രഷറർ അരുൺ ബാബു ജോർജ്, വൈസ് പ്രസിഡന്റ്‌മാരായി രാജു തേവർമഠം (അഡ്മിൻ), വി.എസ്.ബിജുകുമാർ (മെമ്പർഷിപ്പ്), ജോൺ ഷാരി (ഓർഗനൈസേഷൻ), വൈസ് ചെയർമാൻമാരായി രാജേഷ് കുറുപ്പ് (ആർട്സ് ആൻഡ് കൾച്ചറൽ), ജേക്കബ് കണ്ടെത്തിൽ (പ്രൊജക്റ്റ്‌സ് ), വൈസ് ചെയർപേഴ്സൺ അഡ്വ ഗിരിജ, ജോയിന്റ് സെക്രട്ടറിമാരായി അരുൺ ജോസ്, ലക്ഷ്മി ലാൽ, ജോയിന്റ് ട്രഷറർ അൽഫോൻസ്, അഡ്വൈസറി ബോർഡ് അംഗങ്ങളായി തോമസ് ജോസഫ്, ജൂഡിൻ ഫെർണാണ്ടസ്, വനിതാ വിഭാഗം പ്രസിഡന്റ് റാണി സുധീർ, സെക്രട്ടറി ടെസ്സി, ട്രഷറർ ഫെബിൻ, യൂത്ത് വിംഗ് പ്രസിഡന്റ് അലൻ തോമസ്, സെക്രട്ടറി രോഹിത്, ട്രഷറർ സച്ചിൻ സഞ്ജീവ് എന്നിവരാണ് പുതുതായി ചുമതലയേറ്റത്.
ചടങ്ങിൽ ഗ്ലോബൽ വി.പി.മിഡിലീസ്റ്റ് ചുമതലയുള്ള ഷാഹുൽ ഹമീദ്, എസ്തർ ഐസക് എന്നിവർ മുഖ്യ അതിഥിയായിരുന്നു. ചുമതലയേറ്റ ചെയർമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രഷറർ നന്ദി പ്രകാശിപ്പിച്ചതായി മിഡിലീസ്റ്റ് മീഡിയ ചെയർമാൻ അറിയിച്ചു.