ദുബായ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി (റേറ) ചെയർമാൻമാർ റിയൽഎസ്റ്റേറ്റ് പഠനാർത്ഥം ദുബൈയിലെ ലാൻഡ് ഡിപ്പാർട്മെൻറ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ദുബായ് ലാൻഡ് ഡിപ്പാർട്മെന്റിലെ പ്രത്യേകം തയാറാക്കിയ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ദുബായ് ലാൻഡ് ഡിപ്പാർട്മെൻറ് സിഇഒ ഡോക്ടർ മാജിദ് സാഗർ അൽ മറി മുഖ്യാതിഥി ആയിരുന്നു.
ദുബൈ ലാൻഡ് ഡിപ്പാർട്മെൻറ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസി സിഇഒ മുഹമ്മദ് അൽ ബെദ്വാവി ദുബായിലെ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റിലെ വിശ്വാസത്തെ കുറിച്ചുള്ള മുഖ്യ പ്രഭാഷണം നടത്തി.
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഡെൽഹി ചെയർമാൻ ആനന്ദ് കുമാർ ഐഎഎസ്, ഹരിയാന റെറ ചെയർമാൻ പർണിത് സച്‌ദേവ് ഐഎഎസ്, ജമ്മു കാശ്മീർ ചെയർമാൻ സതീഷ് ചന്ദ്ര ഐഎഎസ്, പഞ്ചാബ് ചെയർമാൻ രാകേഷ് കുമാർ ഗോയൽ ഐഎഎസ്, ആസാം ചെയർമാൻ പ്രഭൻ കുമാർ ഐഎഎസ്, പോണ്ടിച്ചേരി ചെയർമാൻ കുമാരൻ ഐഎഎസ്, ഗുർഗോൺ ചെയർമാൻ അരുൺ കുമാർ ഐഎഎസ്, മഹാരാഷ്ട്ര ചെയർമാൻ മഹേഷ് പഥക്, മിനിസ്ട്രി ഓഫ് ഹൗസിങ് ആൻഡ് അർബൻ അഫ്ഫയെർസ് സെക്രട്ടറി കുൽദീപ് നാരായൺ, ഡൽഹി റേറ ഡയറക്ടർ മാൻമീത് കാദിയാൻ, ദുബായ് ലാൻഡ് ഡിപ്പാർട്മെൻറ് ഡയറക്ടർമാർ, 1971 ഇൻവെസ്റ്റ് മെൻറ്സ് ഡയറക്ടർ സത്താർ അൽകരൻ, ബ്ലാക്ക് ക്വാറി ഡയറക്ടർ സാബ് സോംഹൂൻ എന്നിവർ സന്നിഹിതരായിരുന്നു.