ഷാർജ: ജീവകാരുണ്യ പ്രവർത്തനരംഗത്ത് 24 വർഷം പൂർത്തിയാക്കിയ സ്രോതസ്സിന് പുതിയ നേതൃത്വം. ഷാർജ അൽ ഫരീജിൽ നടന്ന വാർഷിക പൊതുയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഡേവിഡ് വർഗീസ് (പ്രസിഡൻറ്), സുനിൽ മാത്യു (ജനറൽ സെക്രട്ടറി), മനോജ് മാത്യു (ട്രഷറർ), ബിജോ തോമസ് കളിയിക്കൽ (വൈസ് പ്രസിഡൻറ്), തോമസ് പുതുക്കുളങ്ങര മെറിൻ മനോജ് (ജോയിൻ സെക്രട്ടറിമാർ), നിതിൻ മമ്മാഴി ജോയിൻ (ട്രഷറർ), പ്രിൻസ് വർഗീസ് (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
മാനേജിങ് കമ്മിറ്റി അംഗങ്ങളായി സാലി ജോർജ് മാത്യൂസ്, ഉമ്മൻ പി.ഓ, പി.സി സൈമൺ, സാമുവൽ ജോസ്, അനു റെജി, റിയാ തോമസ്, അജീഷ് ജോർജ്, ഡോ. മനു വർഗീസ് കുളത്തുങ്കൽ, ജോർജ് തനുവേലിൽ മാത്യു, ജോൺ ഡാനിയേൽ, ലാബി സൈമൺ പുലിക്കൂട്ടിൽ, മാത്യൂസ് എബ്രഹാം, റോബിൻ റെജി, സാം സക്കറിയ, ഷാജി ടി ജോർജ്, ഷിജു ജേക്കബ് ജോൺ എന്നിവരെ തിരഞ്ഞെടുത്തു. ഐപ്പ് ജോർജ്, നൈനാൻ കുരുവിള എന്നിവർ ഭരണാധികാരികൾ ആയിരുന്നു.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡൻറ് ഡേവിഡ് വർഗീസ് അധ്യക്ഷത വഹിച്ചു.
പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി ജയൻ തോമസ് അവതരിപ്പിച്ചു. വർഗീസ് ജോർജ്, തോമസ് പി മാത്യു , സുനിൽ മാത്യു, വർഗീസ് രാജൻ, മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു.
ജീവകാരുണ്യ മേഖലയിൽ യുഎയിലും നാട്ടിലും സജീവമായ സ്രോതസ്സ് മലങ്കര ഓർത്തഡോക്സ് സഭ വിശ്വാസികളുടെ ഷാർജയിലെ കൂട്ടായ്മയാണ്.