/sathyam/media/media_files/2025/03/04/CCXkEFHZiN4YURHfHDJO.jpg)
അകത്തേതറ: നന്മ, അകത്തേതറയുടെ മുഖ്യ പരിപാടികളിൽ ഒന്നായ നിരത്തുകളിൽ സൗജന്യ കുടിവെള്ളം വെയ്ക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം റെയിൽവേ കോളനി ഹേമാംബിക നഗർ സഹകരണ ബാങ്ക് പരിസരത്ത് വെച്ച് അഡിഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഹരിദാസൻ പി.സി ഉദ്ഘാടനം ചെയ്തു.
വേനൽക്കാലത്ത് സൗജന്യ കുടിവെള്ളം നിരത്തുകളിൽ വെക്കുന്നത് ഏറെ പ്രശംസനീയമാണെന്നും കുട്ടികളിലും യുവാക്കൾക്കിടയിലും ഇന്ന് അധികമായി കണ്ട് വരുന്ന ലഹരി ഉപയോഗം, അക്രമവാസന എന്നിവ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കുവാൻ നന്മ പോലത്തെ സംഘടനകൾ മുന്നിട്ട് ഇറങ്ങണമെന്ന് ആദ്ദേഹം ആഹ്വാനം ചെയ്തു.
അകത്തേതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, പുതുപ്പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ. കെ, അസിസ്റ്റന്റ് കമ്മിഷണർ ഓഫ് എക്സ്സൈസ് സതീഷ് പി. കെ, ഹെമാംബിക നഗർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഹരീഷ്. കെ, ധോണി ലീഡ് കോളേജ് ചെയർമാൻ [ഡോ. തോമസ് ജോർജ്, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി റെയിൽവേ കോളനി പ്രസിഡന്റ് മാത്യു ചെറിയാൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
പരിപാടിയിൽ നന്മ പ്രസിഡന്റ് ടി. രാമനാഥൻ അധ്യക്ഷത വഹിച്ചു. നന്മ സെക്രട്ടറി മനോജ് കെ. മുർത്തി സ്വാഗതം ആശംസിച്ചു കൊണ്ട് സംസാരിച്ചു. നന്മ ട്രഷറർ എ.പി പരമേശ്വരൻ നന്ദി പ്രകാശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us