/sathyam/media/media_files/2025/05/13/ELw0558PBrVcso861hF6.jpg)
ഷാർജ: ഹാജിമാർക്ക് യാത്രയയപ്പ് നൽകി ഷാർജ കെഎംസിസി നാട്ടിക മണ്ഡലം കമ്മിറ്റി. നാട്ടിക മണ്ഡലത്തിലെ നേതാക്കളും ജില്ലാ ഭാരവാഹികളും ആയ വൈസ് പ്രസിഡണ്ട് ഡോ. അബ്ദുൽ വഹാബ്, ജില്ല ട്രഷറർ മുഹ്സിൻ മുഹമ്മദ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
ഷാർജ കെഎംസിസി നാട്ടിക മണ്ഡലം പ്രസിഡണ്ട് കാദർ മോൻ പുതുശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജ കെഎംസിസി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഖാദർ ചക്കനാത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് ഷാഫി മാസ്റ്റർ പ്രഭാഷണവും പ്രാർത്ഥനയും നടത്തി.
തൃശ്ശൂർ ജില്ല ആക്ടിംഗ് സെക്രട്ടറി ഷംസുദ്ദീൻ, ജനറൽ സെക്രട്ടറി നസറുദ്ദീൻ, നാട്ടിക മണ്ഡലം സീനിയർ വൈസ് പ്രസിഡണ്ട് മൊയിനുദ്ധീൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. തുടർന്ന് ഡോ. അബ്ദുൽ വഹാബ്, മുഹ്‌സിൻ മുഹമ്മദ് മറുപടി പ്രസംഗംനടത്തി.
മണ്ഡലം ഭാരവാഹികളായ ശരീഫ് നാട്ടിക, നൗഫർ പികെ,സഫ്'വാൻ വി എസ്, ഷാർജ കെഎംസിസി നാട്ടിക മണ്ഡലം വനിതാ വിങ് പ്രവർത്തകരായ ഷെജീല അബ്ദുൽ വഹാബ്, ഫസീല കാദർമോൻ, റുക്‌സാന മുഹ്സിൻ, ഷബീന ഹബീബ്, ഫെമി അബ്ദുൽ സലാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി ഹബീബ് ഇസ്മായിൽ സ്വാഗതം പറഞ്ഞ യോഗത്തിന് ജോയിന്റ് സെക്രട്ടറി ഇക്ബാൽ മുറ്റിച്ചൂർ നന്ദി പറഞ്ഞു.