/sathyam/media/media_files/2025/05/23/1EMK1iyud9ivm1xhxaIq.jpg)
അബുദാബി: എസ് എസ് എഫ് നേതാക്കളായിരുന്ന ഒ ഖാലിദ് സാഹിബ്, അബ്ദുറസാഖ് കൊറ്റി അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഐ ഐ സി സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കണ്ണൂർ ജില്ല എസ് വൈ എസ് അൽ മഖർ, അബുദാബി ചാപ്റ്റർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിപാടിയിൽ അബ്ദുള്ള വടകര, അശ്റഫ് മന്ന എന്നിവർ പ്രഭാഷണം നടത്തും. സയ്യിദ് അസ്‌ലം ജിഫ്രി തങ്ങൾ സിലോൺ സമാപന പ്രാർത്ഥനക്ക് നേതൃത്വം വഹിക്കും.
പരിപാടിയുടെ ഭാഗമായി വൈകിട്ട് 4.45 നു നടക്കുന്ന പ്രവർത്തക സംഗമം സൗഹൃദ ചായയോടെ ആരംഭിക്കും. തുടർന്ന് അബ്ദുള്ള വടകരയുടെ നേതൃത്വത്തിൽ തസ്‌കിയ ദർസും, അപ്ഡേറ്റ് യുവർ സെൽഫ് എന്ന ശീർഷകത്തിൽ ചർച്ചയും നടക്കും.
വൈകിട്ട് 7നു നടക്കുന്ന പൊതു പരിപാടി ഐസിഎഫ് റീജിയൻ പ്രസിഡന്റ് ഹംസ അഹ്സനി ഉത്ഘാടനം നിർവഹിക്കും. അമീൻ സഖാഫി (ആർഎസ്‌സി ചെയർമാൻ) അബ്ദുറഹീം പാനൂർ, അബ്ദുല്ലത്തീഫ് ഹാജി തെക്കുംബാട്, ഷാഫി പട്ടുവം, ഹകീം വളക്കൈ, ഖാസിം പുറതീൽ, അഖ്ലാഖ് ചൊക്ലി തുടങ്ങിയവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് - 0556950035.