പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പറവകൾക്ക് ദാഹജലം ഒരുക്കി ഷാർജ ബ്രില്ല്യൻസിലെ വിദ്യാർത്ഥികൾ

New Update
sharjah brilliance-2

ഷാർജ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പറവകൾക്ക് ദാഹജലം ഒരുക്കി ഷാർജ ബ്രില്ല്യൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ. വേനൽ ചൂടിൽ അതിജീവനത്തിന്റെ പ്രാണജലം തേടി അലയുന്ന പക്ഷികൾക്ക് കാരുണ്യത്തിന്റെ കുടിനീര് ഒരുക്കി മാതൃകയാവുകയാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ.  

Advertisment

സ്ഥാപനത്തിലെ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിലാണ് ഇത്തരത്തിൽ പരിപാടി  സംഘടിപ്പിച്ചത്. ശാസ്ത്ര  അധ്യാപകരായ സുമേറ ഫാത്തിമ, ഷമീന അനീഷ്, നിഷ, ജെന്നി ജോർജ് എന്നിവർ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഒപ്പം ഉണ്ട്.

എല്ലാ ദിവസവും രണ്ടു നേരം ചട്ടികളിൽ വെള്ളം നിറയ്ക്കും. പ്രകൃതിയെയും അവയിലെ ജീവജാലങ്ങളെയും ചേർത്തു പിടിക്കാനുള്ള ബോധം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് അക്കാഡമിക് ഡയറക്ടർ ഡോ. മനു കുളത്തുങ്കൽ പറഞ്ഞു.

sharjah brilliance

വഴിയോരങ്ങളിലും വീടുകളുടെ പരിസരപ്രദേശങ്ങളിലും ഇത്തരത്തിൽ 100 കുടിവെള്ള സ്രോതസ്സുകൾ ഒരുക്കുക എന്ന ലക്ഷ്യമാണ് വിദ്യാർത്ഥികൾ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രരചന മത്സരം, പോസ്റ്റർ രചന മത്സരം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പാഴ് വസ്തുക്കളിൽ  നിന്ന് കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം,  എന്നിവ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

Advertisment