/sathyam/media/media_files/2025/06/06/VgTbJmJBGP8QMqHIdL99.jpg)
ദുബായ്: നന്മയും ആഹ്ലാദവും നിറഞ്ഞ നല്ല നാളുകളുടെ ഓർമ്മപ്പെടുത്തലുമായി വീണ്ടുമൊരു ഓണാഘോഷത്തിന് അക്കാഫ് വേദിയൊരുക്കുന്നു. ഒക്ടോബർ 5നു തുടങ്ങുന്ന ആഘോഷങ്ങൾ നവംബർ 9 നു മെഗാ ഇവന്റായ ക്യാംപസ് ഓണാഘോഷത്തോടെ സമാപിക്കും.
എത്തിസലാത്ത് അക്കാഡമിയിൽ ഒത്തുകൂടുന്ന വൻ ജനാവലി പ്രവാസ ലോകത്തെ ഏറ്റവും ബൃഹത്തായ ഓണാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കും.
ഓർമ്മകളിലേക്ക് കുടിയേറിയ മലയാളത്തനിമയുടെ പുനരാവിഷ്കാരം, പുതു തലമുറയുടെ ആഘോഷങ്ങളുടെ നേർസാക്ഷ്യം, കോളേജ് കാലഘട്ടങ്ങളിലൂടെ കടന്നു പോകാനൊരു കിളിവാതിൽ, ഓണത്തോടനുബന്ധിച്ചു കേരളമാകമാനം നിറയുന്ന കലാ കായികാഘോഷങ്ങളുടെ തനിയാവിഷ്കാരം തുടങ്ങി നിരവധിയായ വേദികൾ നിറയുന്നതാവും അക്കാഫ് ഇവെന്റ്സ് കാഴ്ച വെക്കുന്ന ക്യാംപസ് ഓണാഘോഷം.
പ്രവാസ ലോകത്തിനു അവരുടെ പൂർവകാല ഓണാഘോഷങ്ങളിലേക്കൊരു തിരിച്ചു പോകലാവും അക്കാഫ് അണിയിച്ചൊരുക്കുന്ന ക്യാംപസ് ഓണാഘോഷമെന്ന് അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, സെക്രട്ടറി മനോജ് കെ വി, ട്രെഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, കൾച്ചറൽ & ചാരിറ്റി കോർഡിനേറ്റർ വി സി മനോജ് എന്നിവർ അറിയിച്ചു.
അത്യപൂർവമായ ഓണാഘോഷങ്ങൾക്ക് പിന്നണിയിൽ ഓണം ഡയറക്ടർ ആയി വി സി മനോജ് (ശ്രീ കേരള വർമ്മ കോളേജ്, തൃശൂർ), എക്‌സ്‌കോം കോർഡിനേറ്റർമാരായി പ്രതാപ് നായർ (എസ് ഡി കോളേജ് ആലപ്പുഴ), സിന്ധു ജയറാം (എസ് എൻ എം കോളേജ് മാലിയങ്കര), ജനറൽ കൺവീനറായി വി എം ഷാജൻ (ഡി ബി കോളേജ് ശാസ്താംകോട്ട), ജോയിന്റ് കൺവീനെർമാരായി സുരേഷ് കാശി (നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട് ), മഞ്ജു ശ്രീകുമാർ (സെന്റ് ജോസഫ് കോളേജ് ), രാജാറാം ഷാ (എസ് എൻ കോളേജ് വർക്കല) എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.