ദുബായ്: പ്രശസ്ത വാദ്യകാരൻ ഗുരു കലാമണ്ഡലം ദിദീഷിന്റെ ശിക്ഷണത്തിൽ ചെണ്ടയിലും സോപാന സംഗീതത്തിലും അഭ്യസനം പൂർത്തിയാക്കിയ പന്ത്രണ്ടോളം പേരുടെ അരങ്ങേറ്റം ദുബായ് അൽ ഖിസൈസിലുള്ള ന്യു വിഷൻ ബാഡ്മിന്റൻ അകാദമി ഹാളിൽവെച്ച് ജൂൺ 29 വൈകുന്നേരം 4 മണിയ്ക്ക് നടക്കും.
മനോജ് പള്ളത്ത്, ജേക്കബ് കൊട്ടാരക്കര, രഞ്ജിത്ത് ഗോപാലകൃഷ്ണൻ, ആഗ്നയ് ഇരിഞ്ഞാലക്കുട, സഞ്ജിത് പേരൂർ, മാധവ് നായർ, പ്രവീൺ നായർ, മറീന കൊട്ടാരക്കര, സുജിത്ത്ലാൽ കണ്ണത്ത് തുടങ്ങിവരാണ് പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.
സോപാന സംഗീതത്തിൽ രമേശ് മഞ്ഞളൂർ, നിക്സൻ, അനിലൻ മണക്കോട്ടുകാവ് എന്നിവരാണ് അരങ്ങേറുന്നത്.