ഷാർജ: കെയർ ചിറ്റാർ പ്രവാസി അസോസിയേഷൻറെ രണ്ടാമത് വാർഷികവും ഭാരവാഹി തെരഞ്ഞെടുപ്പും ദുബായ് അൽ മറീഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അബുദാബി മാർത്തോമാ ഇടവക വികാരി റവ. ജിജോ സി. ഡാനിയൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് നോബിൾ കരോട്ടുപാറ അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് എച്ച് ഹസ്സൻ ബാവ മുഖ്യാതിഥിയായിരുന്നു.
ഡോ. മനു വർഗീസ്, ഡേവിഡ് സി ജോർജ്, ഷാജഹാൻ കൂത്താടിപറമ്പിൽ, നൗഷാദ് ഹനീഫ, രതീഷ് കൊച്ചുവീട്ടിൽ, അനു സോജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
പുതിയ ഭാരവാഹികളായി ഡേവിഡ് സി ജോർജ്, ഷാജഹാൻ കൂത്താടി പറമ്പിൽ (അഡ്വൈസറി ചെയർമാൻമാർ), നോബിൾ കരോട്ടുപാറ (പ്രസിഡൻറ്), നൗഷാദ് ഹനീഫ, സിമി ലിജു (വൈസ് പ്രസിഡന്റ്മാർ), ഡോ. മനു കുളത്തുങ്കൽ (ജനറൽ സെക്രട്ടറി), മാത്യു നടുവേലിൽ (ജോ.സെക്രട്ടറി), രതീഷ് കൊച്ചുവീട്ടിൽ (ട്രഷറർ), അനീഷ് ഹസൻബാവ (ജോ. ട്രഷറർ), ഷിയാസ് ടി.എസ് (ഇവൻറ് കൺവീനർ), ജോജി തോമസ് (മീഡിയ കൺവീനർ), പ്രവീൺ ജനാർദ്ദനൻ, ഐശ്വര്യ കോമളൻ (മെമ്പർഷിപ്പ് കൺവീനർസ്), ജോൺലി പുത്തൻപുരയ്ക്കൽ (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
/filters:format(webp)/sathyam/media/media_files/2025/07/01/chitar-pravasi-association-2-2025-07-01-14-17-18.jpg)
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോർജുകുട്ടി കോടിയാട്ട്, അനു സോജു, ഷാജഹാൻ കവിരാജ്, മനു മോഹൻ, ജെഫിൻ റോബിച്ചൻ, ഷിജു പി പി, ബിജേഷ് സോമരാജൻ, നിതിൻ താമരശ്ശേരിൽ, ജൂബി പടനിലത്ത്, ജിജോ മോൻ, ഷിബു താളിക്കല്ലിങ്കൽ, നിഷാദ് തമ്പി, ഡിലു വിൻസൻറ് എന്നിവരെയും തെരഞ്ഞെടുത്തു.