/sathyam/media/media_files/2025/07/01/world-malayalee-council-golbal-office-bararers-2025-07-01-21-30-50.jpg)
ഷാര്‍ജ: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ 2025 -27 ലേക്കുള്ള ഗ്ലോബൽ ഭാരവാഹികളായ ചെയർമാൻ ഡോക്ടർ ഐസക് ജോൺ പട്ടാണി പറമ്പിൽ, പ്രസിഡന്റ് ബേബി മാത്യു സോമതീരം, ജനറൽ സെക്രട്ടറി മൂസ കോയ, ട്രെഷറർ തോമസ് ചെല്ലത്ത്, ഗ്ലോബൽ ഗുഡ് വിൽ അംബസിഡർ ജോണി കുരുവിള, വി.പി. അഡ്മിൻ ഡോക്ടർ ശശി നടക്കൽ എന്നിവർ ഷാർജ കോർണിഷ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
മറ്റ് ഭാരവാഹികളായി അഡ്വൈസറി ബോർഡ് ചെയർമാനായി വർഗീസ് പനക്കൽ, വി.പി. മാരായി ചാൾസ് പോൾ, ഡോമനിക് ജോസഫ്, രജനീഷ് ബാബു , സിസിലി ജേക്കബ്, ഇർഫാൻ മാലിക്, ടി.കെ. വിജയൻ, ആൻസി ജോയ്, വൈസ് ചെയർമാണ്മരായി ഷാഹുൽ ഹമീദ്, സി.യൂ. മത്തായി, സുഗതകുമാരി, കിള്ളിയൻ ജോസഫ്, അബ്ബാസ് ചെല്ലത്ത്, സെക്രട്ടറിമാരായി സി.എ.ബിജു, സാം ജോസഫ്, ബിജു ചാക്കോ, ജോയിന്റ് ട്രെഷററായി എം.കെ. രവീന്ദ്രൻ വനിതാ വിഭാഗം പ്രസിഡന്റായി എസ്തർ ഐസക്, സെക്രട്ടറി ആനി പല്ലിയത്ത്, ട്രഷറർ ജമീല ഗുലാം, സി.എൻ.ഇ.സി.യായി അഡ്വ. സുധാകരൻ, മറ്റ് വിവിധ ഫോറം ചെയർമാന്മാർ പ്രസിഡന്റ്‌മാർ, സെക്രട്ടറിമാർ, എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ചടങ്ങിൽ രമേശ് ചെന്നിത്തല, ടി.പി.ശ്രീനിവാസൻ ഐ. എഫ്.എസ് , എസ്.എ.സലീം, ഫൈസൽ കൂട്ടിക്കോളൺ, സജീഷ് ജോസഫ് എം.എൽ.എ, പി.എച്ച്.കുര്യൻ ഐ.എ.എസ്, പുനലൂർ സോമരാജൻ, പോളണ്ട് കോയ, ഷംസുദ്ധീൻ, നസിർ വിളയിൽ, മാത്തുകുട്ടി കടോൺ, സജിത് കുമാർ.പി.കെ. , ജയിംസ് മാത്യു എന്നിവർ പുതിയതായി ചുമതലയെറ്റ സാരഥികൾക്ക് ആശംസകൾ അറിയിച്ചു.
ചടങ്ങിൽ വിവിധ റീജിയൻ, പ്രോവിൻസ് ഭാരവാഹികൾ, പ്രതിനിധികൾ എന്നിവർ സാന്നിഹിതരായിരുന്നു. മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കെട്ടേത്, പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ്, ട്രഷറാർ ജൂഡിൻ ഫെർണാണ്ടസ്, വി.പി.തോമസ് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.