ചാലിശ്ശേരി സ്വദേശിയായ യുവാവ് ദുബായിൽ ഷോക്കേറ്റ് മരിച്ചു

New Update
obit ajmal

ദുബായ്: ദുബായിൽ ഷോക്കേറ്റ് ചാലിശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. ചാലിശ്ശേരി കൊളവർണിയിൽ മാനുവിന്റെ മകൻ അജ്മൽ (24) ആണ് മരിച്ചത്.

Advertisment

ദുബായിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന അജ്മലിന് ഒരു ബോട്ടിൽ നിന്ന് ഷോക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. ഷിപ്പിലെ വർക്ക്‌ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കഴിഞ്ഞ രണ്ടര വർഷത്തോളമായി ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു അജ്മൽ. ഒന്നര വർഷം മുമ്പ് സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ വന്നുപോയിരുന്നു. ഈ മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് അകാല മരണം സംഭവിച്ചത്.

Advertisment