ദുബായ്: വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് മാർക്കോ ഹോട്ടലിൽ ജൂലൈ 4 ന് പൊതുസമ്മേളനം നടത്തി. പുതിയ ഭരണ സമിതി ചുമതലയെറ്റതിനു ശേഷം മൂന്നു മാസത്തിനിടയിൽ നടക്കുന്ന നാലാമത്തെ പൊതു സമ്മേളനമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ലാൽ ഭാസ്കർ അറിയിച്ചു.
ഗ്ലോബൽ, മിഡിലീസ്റ്റ് ബൈനിയൽ കോൺഫറൻസിനു ശേഷം ആദ്യമായി കൂടിയ സമ്മേളനത്തിൽ ദുബായ് പ്രൊവിൻസ് ഓണമായ "ആർപ്പോ 2025" സെപ്റ്റംബർ മാസം 21 ന് ദുബായ് ക്രൗൺ പ്ലാസാ ഹോട്ടലിൽ വെച്ച് നടക്കുമെന്ന് ചെയർമാൻ വി.എസ്.ബിജുകുമാർ അറിയിച്ചു.
"ആർപ്പോ 2025" ഓണാഘോഷ ജനറൽ കൺവീനറായി ഷിബു മോഹമ്മദിനെ തിരഞ്ഞെടുത്തു. ചടങ്ങിൽ ദുബായ് പ്രൊവിൻസിൽ നിന്നും ഗ്ലോബൽ ഭാരവാഹികളായി തിരഞ്ഞെടുത്ത ഡബ്ല്യു.എം.സി. ഗ്ലൊബൽ ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ, വി.പി.ഓർഗനൈസേഷൻ ചാൾസ് പോൾ, വൈസ് ചെയർമാന്മാരയ സി.യൂ.മത്തായി, ഷാഹുൽ ഹമീദ് , വിമൻസ് കൌൺസിൽ പ്രസിഡന്റ് ഇസ്തർ ഐസക് , മീഡിയഫോറം ചെയർമാൻ വി.എസ്.ബിജുകുമാർ, മിഡിലീസ്റ്റ് ഭാരവാഹികളായി ദുബായ് പ്രൊവിൻസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വി.പി.അഡ്മിൻ തോമസ് ജോസഫ്, വൈസ് ചെയർപേഴ്സൺ റാണി സുധീർ, വനിതാ ഫോറം ചെയർപേഴ്സൺ ലക്ഷ്മി ലാൽ , ട്രാവൽ ആൻഡ് ടൂറിസം ഫോറം ചെയർമാനായി സക്കറിയയെയും ചടങ്ങിൽ ആദരിച്ചു.
ബൈനിയൽ കോൺഫറൻസിൽ ദുബായ് പ്രോവിൻസ് നടത്തിയ സംസ്കാരിക കലാ പരിപാടികളിൽ പങ്കെടുത്തവരെ വൈസ് പ്രസിഡന്റ് അഡ്മിൻ അഡ്വ.ഹാഷിക് തൈക്കേണ്ടി അനുമോദനങ്ങൾ അറിയിച്ച ചടങ്ങിൽ സെക്രട്ടറി ബേബി മാത്യു സദസ്സിനു നന്ദി അറിയിച്ചു.