ഷാർജ: സാധാരണക്കാർക്കും സമൂഹത്തിനും വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവെച്ച നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് ഐഒസി - ഒഐസിസി ഗ്ലോബൽ കോർഡിനേറ്റർ മഹാദേവൻ വാഴശ്ശേരിൽ പറഞ്ഞു.
ഇൻകാസ് ഷാർജ കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടിയുടെ രണ്ടാമത് ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണാധികാരികൾ എങ്ങനെ സമൂഹത്തെ കാണണമെന്നും അദ്ദേഹം പഠിപ്പിച്ചുവെന്നും മഹാദേവൻ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/07/19/oommenchandy-remembrance-2025-07-19-21-40-48.jpg)
ഇൻകാസ് ഷാർജ ആക്ടിംഗ് പ്രസിഡണ്ട് രഞ്ജൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡണ്ട് നിസാർ തളങ്കര, ശ്രീ പ്രകാശ്, ഷാജി ജോൺ, എസ്.എം ജാബിർ , അഡ്വ.വൈ.എ റഹീം, ജിബി ബേബി, അനു താജ്, പി.ഷാജിലാൽ, മുജീബ് റഹ്മാൻ, പുന്നക്കൻ മുഹമ്മദലി, കെ.അബ്ദുറഹിമാൻ മാസ്റ്റർ പ്രജീഷ് ബാലുശ്ശേരി, നൗഷാദ് മന്ദങ്കാവ്, പീരു മുഹമ്മദ് എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി നവാസ് തേക്കട സ്വാഗതവും ട്രഷറർ റോയി മാത്യു നന്ദിയും പറഞ്ഞു.