ദുബായ്: ഡബ്ല്യുഎംസി ഗ്ലോബൽ ബൈന്നിയൽ കോൺഫറൻസിന്റെ വിജയാഘോഷവും കുടുംബസംഗമവും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപറമ്പിൽ ഉത്ഘാടനം നിര്‍വ്വഹിച്ചു.
മലയാളികൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിടേണ്ടിവരുന്ന ആവശ്യങ്ങളിൽ ഡബ്ല്യുഎംസി കഴിഞ്ഞ കാലങ്ങളിൽ നടത്തിവരുന്ന ഇടപെടലുകൾ കൂടുതൽ കാര്യാക്ഷമമാക്കുമെന്നും അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുത്തിട്ടുള്ള നിരവധി പദ്ധതികൾ ഉടൻ തന്നെ പ്രവർത്തികമാക്കുവാനും മലയാളം മിഷനുമായി ചേർന്ന് മലയാള ഭാഷ ലോകമെമ്പാടുമുള്ള പുതിയ തലമുറയിലേക്ക് വ്യാപിപ്പിക്കുവനുമുള്ള ക്യാമ്പയിനുകൾക്ക് തുടക്കം കുറിക്കുമെന്നും ചെയർമാൻ ചടങ്ങിനെ അഭിസംബോധന ചെയ്തു പറയുകയുണ്ടായി.
/filters:format(webp)/sathyam/media/media_files/2025/08/05/wmc-family-meet-2-2025-08-05-19-17-27.jpg)
ഗ്ലോബൽ ബൈനിയൽ കോൺഫറൻസിന് മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചവരെ ചടങ്ങിൽ ആദരിച്ചു. ഗ്ലോബൽ വൈസ് ചെയർമാൻ ഷാഹുൽ ഹമീദ്, വിമൻസ് കൗൺസിൽ പ്രസിഡന്റ് എസ്തർ ഐസക്, മീഡിയ ഫോറം ചെയർമാൻ വി.എസ്.ബിജുകുമാർ, മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടേത്ത്, തോമസ് ജോസഫ്, റാണി സുധീർ, മിലാന അജിത്ത്, ലാൽ ഭാസ്കർ, ഇഗ്നെഷിയസ്, ചാക്കോ ഊളക്കാടൻ, മിഥുൻ മധു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഖത്തർ, ദുബായ്, ഷാർജ, ഉമൽ ഖുവൈൻ, അജ്മാൻ, അൽ ഐൻ, അബുദാബി, ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിനെ വർണ്ണഭാമാക്കിയെന്ന് ഭാരവാഹികൾ അറിയിച്ചു.