/sathyam/media/media_files/2025/08/15/wmc-middle-east-2025-08-15-20-18-34.jpg)
ഷാര്‍ജ: ഷാർജ എച്ച്.കെ. റിഹാബിലേഷൻ സെന്ററിലെ ഭിന്നശേഷി കുട്ടികളെകൂടെ ചേർത്ത് നിർത്തിയാണ് വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയണും, ഉമൽ ഖുവൈൻ പ്രൊവിൻസും, എച്ച്.കെ. റിഹാബിലിറ്റഷൻ സെന്ററും സംയുക്തമായാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
മധുര പലഹാര വിതരണവും ഭിന്നശേഷി കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ഉൾകൊള്ളിച്ചാണ് സ്വാതന്ത്ര്യദിന പാതക ഉയർത്തൽ ചടങ്ങ് അരങ്ങേറിയത്.
മിഡിലീസ്റ്റ് ചെയർമാൻ സന്തോഷ് കെട്ടേത്ത്, ഗ്ലോബൽ മീഡിയ ചെയർമാൻ വി.എസ്.ബിജുകുമാർ, ഗ്ലോബൽ ലീഗൽ ഫോറം ചെയർമാൻ അഡ്വ സുനിൽ കുമാർ, എച്ച്.കെ. സെന്റർ ഭാരവാഹികളായ ഹരീഷ് കണ്ണൻ, സൗമ്യ, തനുഷ, ഉമ്മുൽ ഖുവൈൻ പ്രൊവിൻസിൽ നിന്ന് ഈഗ്നെഷ്യസ്, സുനിൽ ഗംഗധരൻ, മാത്യു ഫിലിപ്പ്, ജോസഫ് തോമസ്, ബിനു തോമസ്, ഉഷ സുനിൽ, മിഡിലീസ്റ്റ് വനിതാ ഭാരവാഹികളായ മിലാന അജിത്, ലക്ഷ്മി ലാൽ, മേരിമോൾ, എന്നിവരും വിവിധ പ്രോവിൻസുകളെ പ്രതിനിധീകരിച്ച് ലാൽ ഭാസ്കർ, അജിത് കുമാർ, അനിൽകുമാർ, രവീന്ദ്രകുമാർ, സന്തോഷ് കുമാർ, വിമേഷ് എന്നിവരും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.