പ്രവാസ ലോകത്ത് ഓണാഘോഷങ്ങൾക്ക് തുടക്കമായി. ഷാർജയിൽ പായസ പാചക മത്സരവും, നാടൻ പാട്ട് മത്സരവും നടത്തി

New Update
incas sharjah

ഷാർജ: ഓണാഘോഷങ്ങൾക്ക് ഗൾഫ് നാട്ടുകളിൽ ആവേശകരമായ തുടക്കമായി. മാസങ്ങളോളം നീണ്ടു നിൽക്കുന്നതാണ് ഗൾഫിലെ ഓണാഘോഷം. 

Advertisment

ഓണാഘോഷത്തിൻ്റെ ഭാഗമായി ഇൻകാസ് ഷാർജ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ച് പായസ പാചക മത്സരവും, നാടൻപാട്ട് മത്സരവും സംഘടിപ്പിച്ചു. 

ഇൻകാസ് ഗ്ലോബൽ കോർഡിനേറ്റർ അഡ്വ.വൈ.എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാന്റി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് നേതാക്കളായ റോയ് മാത്യു, സുധീർ പാട്ടത്തിൽ, മുഹമ്മദ് സോളൻ, നൗഷാദ് മന്ദങ്കാവ്, ഹാരിസ് കൊടുങ്ങല്ലൂർ, എസ് ഐ അക്ബർ,എം.എം സമീർ ബാബു, ഷാനി ഷാജി എന്നിവർ സംസാരിച്ചു.

incas sharjah-2

പായസ പാചക മത്സരത്തിൽ അജിത വിജയൻ ഒന്നാം സ്ഥാനവും,സജ്ന ഷമ്മി, ഫസ്ന ഫിജാസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി വിജയികളികളായി.
നാടൻ പാട്ട് മത്സരത്തിൽ ടീം തളിർമുല്ല ഷാർജ ഒന്നാം സ്ഥാനവും, ടീം രാഗം ഷാർജ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

റിപ്പോര്‍ട്ട്: നൗഷാദ് മന്ദങ്കാവ്

Advertisment