/sathyam/media/media_files/2026/01/14/kudumba-sangamam-2026-01-14-13-39-09.jpg)
യുഎഇ: വടുക സമുദായ സാംസ്‌കാരിക സമിതി യുഎഇയൂണിറ്റ് പതിമൂന്നാം വാർഷികാഘോഷവും കുടുംബ സമ്മേളനവും ഷാർജ, യുഎഇ ഏഷ്യൻ എംപയർഹാളിൽ പ്രസിഡന്റ് ഗോപി ആലത്തൂരിന്‍റെ അധ്യക്ഷതയിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
ചടങ്ങിൽ സമുദായ സംഘടനയുടെ പ്രാധാന്യവും വികസനത്തേയും, കേന്ദ്ര കമ്മിറ്റിക്ക് യൂണിറ്റ് നൽകുന്ന പ്രാധാന്യത്തെയും കുറിച്ചും എംബിസിഎഫ് സമുദായത്തിന് നൽകുന്ന പിന്തുണയെകുറിച്ചും ഗോപി ആലത്തൂർ, വിഐഎസ്‌സി പ്രസിഡന്റ് കൃഷ്ണരാജ് വള്ളിക്കോട്, കൺവീനർ ജയപ്രകാശ് കഞ്ചിക്കോട് എന്നിവർ വിശദമാക്കി.
യൂണിറ്റ് ജനറൽ സെക്രട്ടറി രമേഷ് കഞ്ചിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റിയും യൂണിറ്റും തമ്മിലുള്ള കോർഡിനേഷൻ വിശദമാക്കി. ട്രഷറർ ബാലകൃഷ്ണൻ തേനൂർ വരവ് ചിലവ് കണക്കും സാമ്പത്തീക ചർച്ചയും നടത്തി.
/filters:format(webp)/sathyam/media/media_files/2026/01/14/kudumba-sangamam-2-2026-01-14-13-39-29.jpg)
തുടർന്ന് ദുബായ്/ഷാർജ/അബുദാബി ഏരിയ സെക്രട്ടറിമാരായ രമേഷ് പുതുപരിയാരം, രമേഷ് കടുക്കംകുന്നം, സജീഷ് തേനൂർ, ട്വിങ്കിൽ കടുക്കംകുന്നം എന്നിവർ സംസാരിച്ചു.
ഉച്ചഭക്ഷത്തിന് ശേഷം വിവിധ കലാപരിപാടികൾ, 15 വർഷം പൂർത്തിയായവരെ ആദരിക്കൽ, നറുക്കെടുപ്പ്, മെമ്പേഴ്സിന് ഗിഫ്റ്റ് കൊടുക്കുക ഉണ്ടായി. സുജി കൃഷ്ണൻ കൃഷ്ണൻ ചടങ്ങിന് എത്തിയവരെയും സ്പോൺസർ ചെയ്ത എല്ലാ മെമ്പര്‍മാരെയും ഫോർച്ചുൺ മാളിനും നന്ദി അറിയിച്ചു.
വിദ്യാഭ്യാസ പ്രോത്സാസന സമ്മാനം വിതരണം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിവിധ പാർട്ടികൾക്ക് വേണ്ടി മത്സരിച്ച് വിജയിച്ച 25 സമുദായ അംഗങ്ങളെ യോഗം അനുമോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us