യെസ് ഇന്ത്യ കോസ്മിക് കോൺഫ്ലൂവൻസ് അബുദാബിയിൽ

ഏഴ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള കുട്ടികൾക്കാണ് പ്രവേശനം. ഇന്ത്യയിൽ നിന്നുള്ള രണ്ടു കൊച്ചു ശാസ്ത്രജ്ഞൻമാരാണ് അതിഥികളായി കോൺഫറൻസിൽ എത്തുന്നത്.

New Update
cosmic confluence

അബുദാബി: ശാസ്ത്ര ലോകത്തെ പുതുമകളും വിശേഷങ്ങളും അറിയാനും പങ്കുവെക്കാനും പ്രവാസി വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയാണ് യെസ് ഇന്ത്യ ഫൗണ്ടേഷൻ യെസ് ഇന്ത്യ കോസ്മിക് കോൺഫ്ലുവൻസ് ഇന്റർനാഷനൽ സയൻസ് സമ്മിറ്റ്. 

Advertisment

നവംബർ മുപ്പതിനു ഞായറാഴ്ച്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് ഒരു മണിവരെ അബുദാബിയിലെ അൽ വഹ്ദ മാളിലുള്ള ഗ്രാൻഡ് അറീന കോൺഫെറൻസ് ഹാളിൽ വെച്ച് നടക്കും. 

ഏഴ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള കുട്ടികൾക്കാണ് പ്രവേശനം. ഇന്ത്യയിൽ നിന്നുള്ള രണ്ടു കൊച്ചു ശാസ്ത്രജ്ഞൻമാരാണ് അതിഥികളായി കോൺഫറൻസിൽ എത്തുന്നത്. 

cosmic confluence-2

ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പ്രഫസർമാർക്കും ജീ -നീറ്റ് എക്സാം കോച്ചിങ്ങിലെ വിദ്യാർത്ഥികൾക്കും ക്ലാസുകളും ടൈനിംഗും നൽകുന്ന പതിനഞ്ചുകാരൻ ഉത്തർപ്രദേശ് സ്വദേശി സാരിം ഖാനും അമേരിക്കയിലെ ജോർജ് മാസൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാൻഡ് നേടി മലയാളികളുടെ അഭിമാനമായി മാറിയ മലയാളിയായ ഹബേൽ അൻവറും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. 

യെസ് ഇന്ത്യാ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഷൗകത്ത് നഈമി അൽ ബുഖാരി സംബന്ധിക്കും. മാറുന്ന ലോകത്തെ പുതിയ കാഴ്ചകളുടെ അറിവനുഭവങ്ങൾ ചോദിച്ചും പറഞ്ഞും പഠിക്കാനുള്ള സുവർണ്ണാവസരം പ്രവാസി വിദ്യാർഥികൾക്ക് ഒരു പുതു കവാടമാണ്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ Cosmic.yesindiafoundation.com എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Advertisment