/sathyam/media/media_files/um7gIj5kX4wTt7GkdjFm.jpeg)
മക്ക : പ്രാചീന കാലം മുതൽ തന്നെ ഇന്ത്യ രാജ്യത്ത് വിവിധ മതസ്ഥർ തമ്മിൽ സ്‌നേഹത്തിലും പാരസപര്യ ബഹുമാനത്തിലുമായി കഴിഞ്ഞിരുന്നു.വൈദേശികർ ഭിന്നിച്ച് ഭരിക്കുക എന്ന തന്ത്രത്തോടെ പ്രവർത്തിക്കുകയും തൽഫലമായി രാജ്യത്തിൻറെ അഖണ്ഡതയും സഹിഷ്‌ണതയും നഷ്ടപ്പെടുത്തിയത് പോലെ ഇന്ന് ഇന്ത്യൻ ഭരണകൂടം ഏകസിവിൽ കോഡിലൂടെ രാജ്യത്തെ പാരമ്പര്യ ചൈതന്യത്തെയാണ് നശിപ്പിക്കുന്നത് .ഇന്ത്യ മഹാരാജ്യം വൈവിധ്യങ്ങൾ കൊണ്ട് നിറഞ്ഞ ഒരു പുന്തോട്ടമാണെന്നും സൗരഭ്യങ്ങൾ ആസ്വദിക്കാൻ എല്ലാവർക്കും ഒരുപോലെ അവകാശമുണ്ടെന്നും മർക്കസ് വൈസ് ചാൻസലർ ഡോ:ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു.
മർക്കസ് മക്ക സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച “ഏകസിവിൽ കോഡ് മതേതര ഇന്ത്യയുടെ മരണവാറണ്ട്” എന്ന പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ഐ .സി .എഫ് , രിസാല സ്റ്റഡി സർക്കിൾ (ആർ .എസ് .സി ) യുമായി സഹകരിച്ച് ഏഷ്യൻ പോളി ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാർ ഐ .സി .എഫ് സെൻട്രൽ പ്രസിഡൻറ് ഷാഫി ബാഖവി മീനടത്തൂർ ഉദ്ഘാടനം ചെയ്തു.
മർക്കസ് മക്ക പ്രസിഡന്റ് മുഹമ്മദ് ഹനീഫ അമാനി കുമ്പനൂർ അദ്ധ്യക്ഷത വഹിച്ചു ആർ. എസ് .സി , എക്‌സിക്യറ്റീവ് സെക്രട്ടറി കബീർ ചൊവ്വ ആശംസ പറഞ്ഞു .സൈദലവി സഖാഫി ,റഷീദ് അസ്ഹരി ,മുഹമ്മദ് മുസ്‌ലിയാർ,ശംസുദ്ധീൻ നിസാമി ,മൂസ ഹാജി എന്നിവർ സംബന്ധിച്ചു .ഇസ്‌ഹാഖ് ഖാദിസിയ്യ സ്വാഗതവും ജമാൽ മുക്കം നന്ദിയും പറഞ്ഞു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us