Advertisment

ഒ.ഐ.സി.സി(യു.കെ) ആക്ടിങ്ട്ടണ്‍ യൂണിറ്റ് രൂപീകരിച്ചു; അരുണ്‍ ഫിലിപ്പോസ് പ്രസിഡന്റ്, അമല്‍ മാത്യു ജനറല്‍ സെക്രട്ടറി, ബിനോജ് ബാബു ട്രഷറര്‍

രൂപീകരണം സമ്മേളനം ഒ.ഐ.സി സി(യു.കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു.

author-image
റോമി കുര്യാക്കോസ്
Updated On
New Update
3131311

ബോള്‍ട്ടന്‍: ഒ.ഐ.സി.സി (യു.കെ) ആക്ടിങ്ട്ടണ്‍ യൂണിറ്റ് രൂപീകരിച്ചു. ഇന്നലെ സംഘടിപ്പിച്ച രൂപീകരണ സമ്മേളനത്തില്‍ വനിതകള്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Advertisment

രൂപീകരണം സമ്മേളനം ഒ.ഐ.സി സി(യു.കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ വക്താവ് റോമി കുര്യാക്കോസ് യോഗ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കിടയില്‍ ഓ.ഐ.സി.സി(യു.കെ) മാഞ്ചസ്റ്റര്‍ റീജിയന് കീഴില്‍ സംഘടനയുടെ രണ്ടു പുതിയ യൂണിറ്റുകള്‍ രൂപം കൊണ്ടത് സംഘടനയുടെ ശക്തി വിളിച്ചോതുന്നതായി. ഒ.ഐ.സി. സി(യു.കെ)യുടെ നാഷണല്‍ പ്രസിഡന്റ് പ്രതിനിധാനം ചെയ്യുന്ന റീജിയന്‍ എന്ന പ്രത്യേകതയും മാഞ്ചസ്റ്ററിലെ ഒ.ഐ.സി.സിക്കുണ്ട്. 

42424242

യു.കെയിലുടനീളം ഒ.ഐ.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യൂണിറ്റുകളുടെ രൂപീകരണം. യൂണിറ്റ് രൂപീകരണ യോഗത്തില്‍ വനിതകളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി. പുതിയ ഭാരവാഹികളില്‍ പകുതി പേരും വനിതകളാണ്. എല്ലാ ഭാരവാഹികളും ഐക്യകണ്ഠമായാണ് തെരഞ്ഞെടുക്കപ്പെട്ടത്.

യൂണിറ്റില്‍ പ്രവര്‍ത്തനത്തിന്റെ ആദ്യപടിയായി അംഗത്വവിതരണം ഉടന്‍ ആരംഭിക്കുമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു.

ഭാരവാഹികള്‍: 

പ്രസിഡന്റ്: അരുണ്‍ ഫിലിപ്പോസ് 
വൈസ് പ്രസിഡന്റുമാര്‍: സിജോ സെബാസ്റ്റ്യന്‍, ജിജി ജോസ് 
ജനറല്‍ സെക്രട്ടറി: അമല്‍ മാത്യു 
ജോയിന്റ് സെക്രട്ടറി: ജിനു ജോര്‍ജ്, തോംസണ്‍ 
ട്രഷറര്‍: ബിനോജ് ബാബു 
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:
ബിന്ദുഷ കെ.ബി. 
കീര്‍ത്തന വിനീത് 
ജെസ്സിമോള്‍ ജോസ് 
സജിമോന്‍ ജോസഫ് 
വിനീത് സുരേഷ്ബാബു 
ഇമ്മാനുവേല്‍ ജോസ് 
ജോസി മാത്യു 
ആശ പി. മാത്യു 
ജോളി ജോസഫ് 

 

Advertisment