ലണ്ടന്‍: ബ്രിട്ടിഷ് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിച്ചു. വര്‍ദ്ധന ഈ മാസം 11 മുതല്‍ പ്രാബല്യത്തിലാകും. ഏഴ് ശതമാനം വര്‍ധനയാണ് നടപ്പാക്കുന്നത്.
16 വയസ്സിനു മുകളിലുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് 82.50 പൗണ്ടില്‍ നിന്നും 88.50 പൗണ്ടായി ഉയരും. 16 വയസ്സില്‍ താഴെയുള്ളവരുടെ സ്ററാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷ ഫീസ് 57.50 പൗണ്ടായും വര്‍ധിക്കും. സ്ററാന്‍ഡേര്‍ഡ് പോസ്ററല്‍ അപേക്ഷകള്‍ക്ക് 16 വയസ്സിനു മുകളില്‍ 100 പൗണ്ടും 16 വയസ്സില്‍ താഴെ 69 പൗണ്ടുമാണ് പുതിയ ഫീസ് നിശ്ചയിച്ചിരിയ്ക്കുന്നത്.
വിദേശത്തുനിന്നും ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ 16 വയസ്സിനു മുകളിലുള്ളവര്‍ക്ക് 101 പൗണ്ടും 16 വയസില്‍
താഴെയുള്ളവര്‍ക്ക് 65.50 പൗണ്ടുമാണ് ഫീസ്.
അതേസമയം വിദേശത്തുനിന്നുള്ള സ്ററാന്‍ഡേര്‍ഡ് പേപ്പര്‍ അപേക്ഷകള്‍ക്ക് ഇത് യഥാക്രമം 112.50 പൗണ്ടു, 77 പൗണ്ടും നല്‍കേണ്ടി വരും.