ലണ്ടന്‍: മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യയ്ക്കു ശ്രമിച്ച മലയാളി യുവതി ബ്രിട്ടനില്‍ അറസ്ററിലായി. ജിലുമോള്‍ ജോര്‍ജ് എന്ന മുപ്പത്തെട്ടുകാരിയാണ് പതിമൂന്നും എട്ടും വയസുള്ള മക്കള്‍ക്ക് വിഷം നല്‍കിയശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണിവര്‍. ഭര്‍ത്താവ് നാട്ടിലാണ്.
കുട്ടികളുടെ ശരീരത്തില്‍ വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നു ജിലു എന്നാണ് റിപ്പോട്ടുകള്‍. ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയെ അറസ്ററുചെയ്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ൈ്രബറ്റണ്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് എട്ടിന് വീണ്ടും കോടതിയില്‍ ഹാജരാക്കും.
കൊലപാതകശ്രമത്തിനും ആത്മഹത്യാശ്രമത്തിനുമാണ് ജിലുവിനെതിരേ കേസെടുത്തിരിക്കുന്നത്. ഈസ്ററ് സസെക്സിലെ അക്ഫീല്‍ഡില്‍ ഹണ്ടേഴ്സ് വേയിലാണ് സംഭവം. മറ്റാര്‍ക്കും സംഭവവുമായി ബന്ധമില്ലെന്നു പൊലീസ് വ്യക്തമാക്കി. സസെക്സ് പൊലീസ് ചീഫ് ഇന്‍സ്പെക്ടര്‍ മാര്‍ക്ക് ഇവാന്‍സിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.