ബ്രിസ്റ്റോൾ: യു കെയിലെ ആരോഗ്യമേഘലയ്ക്ക് എന്തുപറ്റി എന്ന് ആളുകൾ ഒരല്പ്പം പതുക്കെ ചോദിച്ചിരുന്നെത് ഇപ്പോൾ അരങ്ങിലേക്കെത്തി എന്നാണ് സമീപകാലങ്ങളിൽ രാജ്യത്തെ ആരോഗ്യ മേഖലയിൽ നടക്കുന്ന സംഭവ വികാസങ്ങൾ ചൂണ്ടികാണിക്കുന്നത്. കഴിഞ്ഞ ദിവസം ബ്രിസ്റ്റോളിൽ പുതുതായി തുറന്ന ഡെന്റല് പ്രാക്ടീസിന് മുന്നില് രൂപപ്പെട്ട നീണ്ടനിര ബ്രിട്ടൻ ജനതയെ അങ്ങേയറ്റം അദ്‌ഭുതപ്പെടുത്തിക്കളഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
/sathyam/media/post_attachments/6366ef44-23a.jpg)
പൊതുവെ യു കെയിൽ ഡെന്റൽ അപ്പോയിന്റ്മെന്റുകൾ കൈകാര്യം ചെയ്യാൻ മതിയായ സംവിധാനം ഇല്ലെന്നത് ഒരു പരസ്യമായ രഹസ്യമാണ്. എങ്ങനെയെങ്കിലും ബ്രിസ്റ്റോളിൽ പുതുതായി തുറന്ന ഡെന്റല് പ്രാക്ടീസില് ചികിത്സ തരപ്പെടുത്താമെന്ന പ്രതീക്ഷയില് കൂട്ടത്തോടെ ജനം എത്തിയതോടെ കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു. ക്ലിനിക്കിന്റെ പരിസരവും കഴിഞ്ഞു ക്യു അടുത്ത റോഡിനപ്പുറത്തേക്കു നീണ്ടപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കാൻ സാക്ഷാൽ പോലീസ് തന്നെ രംഗത്തിറങ്ങേണ്ടി വന്നു.
/sathyam/media/post_attachments/5322da37-f9c.jpg)
2023 ജൂണില് ഇവിടത്തെ ഡെന്റൽ ക്ലിനിക് അടച്ചുപൂട്ടിയ ശേഷം, ഏഴ് മാസത്തോളമായി ബ്രിസ്‌റ്റോളിലെ സെന്റ് പോള്സ് മേഖലയിൽ ഒരു ഡെന്റിസ്റ്റിന്റെ സേവനം ലഭ്യമായിട്ടില്ല. മുന്പ് ബ്യൂപാ ഡെന്റല് സെന്ററായിരുന്ന ഡെന്റിസ്റ്റാണ് സെന്റ് പോള്സ് ഡെന്റല് പ്രാക്ടീസ് എന്ന് പുനര്നാമകരണം ചെയ്ത് തിങ്കളാഴ്ച മുതൽ പ്രവര്ത്തനം ആരംഭിച്ചത്. രാവിലെ 10 മണിക്ക് ഡെന്റിസ്റ്റിന്റെ സേവനം തുടങ്ങുന്നതിന് മുൻപ് തന്നെ പ്രാക്ടീസിന് മുന്നിൽ വലിയ ക്യൂ രൂപപ്പെട്ടു തുടങ്ങിയിരുന്നു.
/sathyam/media/post_attachments/2efb908c-3c8.jpg)
ഉച്ചതിരിഞ്ഞ് സ്ഥിതി നിയന്ത്രണാതീതമായതോടെയാണ് പോലീസ് സ്ഥലത്തെത്തുകയും തുടർ നടപടികൾ ആരംഭിച്ചതും. ക്യൂവിന്റെ ഏറ്റവും പിന്നിലുള്ള ആളുകളോട് അകത്ത് പ്രവേശിക്കാന് കഴിയില്ലെന്ന് അറിയിച്ചെങ്കിലും ആരോടും സ്ഥലത്ത് നിന്ന് പോകാന് ആവശ്യപ്പെട്ടില്ലെന്ന് എവോണ് & സോമര്സെറ്റ് പോലീസ് പ്രതികരിച്ചത്.
ഇംഗ്ലണ്ടിലെ 83% ഡെന്റല് സര്ജറികൾ മുതിര്ന്ന പുതിയ രോഗികളെയും ഏകദേശം 71% ഡെന്റല് സര്ജറികൾ 18 - ല് താഴെ പ്രായമുള്ള രോഗികളെയും സ്വീകരിക്കാന് വിസമ്മതിക്കുന്നു. ഭാവിയില് ഇത്തരം അപകടാവസ്ഥ ഒഴിവാക്കാന് അടിസ്ഥാനപരവും കാലാനുചിതവുമായ പരിഷ്‌കാരം വേണമെന്നാണ് ബ്രിട്ടീഷ് ഡെന്റല് അസോസിയേഷന് വാദിക്കുന്നത്.