ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/w59AqNC1GkpqDCKW0IYP.jpg)
ലണ്ടന്‍: ബ്രിട്ടീഷ് നഗരമായ ബറിയില്‍ വന്നിറങ്ങിയ പിങ്ക് പ്രാവുകള്‍ പക്ഷിപ്രേമികളുടെ മനം കവരുന്നു. പ്രദേശവാസികളില്‍ നിന്ന് ഭക്ഷണം സ്വീകരിക്കാനും ഇവയ്ക്കു മടിയില്ല്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ ഇവ നിരന്നിരിക്കുന്ന കാഴ്ചയും മനോഹരമാണ്.
Advertisment
പക്ഷിയുടെ പ്രത്യേക നിറം സ്വാഭാവികമായി ഉള്ളതാണോ അതോ നിറം പൂശിയതാണോ എന്നതില്‍ വ്യക്തതയില്ല. ചായപ്പാത്രത്തില്‍ വീണതാണെന്ന് സംശയിക്കുന്നവരും കുറവല്ല. ഇതാദ്യമായാണ് യു.കെയില്‍ പിങ്ക് നിറത്തിലുള്ള പ്രാവ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. നേരത്തേ ന്യൂയോര്‍ക് സിറ്റിയിലെ മാഡിസണ്‍ ചത്വരത്തില്‍ ഇതേ രീതിയിലുള്ള പിങ്ക് പ്രാവിനെ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഭക്ഷണമൊന്നും കിട്ടാതെ അവശനിലയിലായ പ്രാവിനെ അന്ന് വൈല്‍ഡ് ബേഡ് ഫണ്ട് രക്ഷപ്പെടുത്തുകയായിരുന്നു.