ദീര്‍ഘകാല ദാമ്പത്യത്തില്‍ പ്രണയം ആദ്യം കുറയുന്നത് സ്ത്രീ സ്ത്രീകളിലായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

New Update
765432

ലണ്ടന്‍: ദീര്‍ഘകാലമായി വിവാഹിതരായി ജീവിക്കുന്ന ദമ്പതികളില്‍ പ്രണയം എന്ന വികാരം ആദ്യം കുറഞ്ഞു തുടങ്ങുന്നതു സ്ത്രീകളിലായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. 3,900 ദമ്പതികള്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

Advertisment

അതേസമയം, പ്രണയമോഹവും പ്രണയവും കുറയുന്നുണ്ടെങ്കിലും അവ നിലനില്‍ക്കുന്നുണ്ടെന്നാണ് മനസ്സിലാക്കിയതെന്നാണ് പഠനം നടത്തിയ അമേരിക്കയിലെ പിറ്റ്സ്ബര്‍ഗിലെ കാര്‍ണഗീ മെലോണ്‍ യൂനിവേഴ്സിറ്റി പ്രൊഫസര്‍ പറഞ്ഞത്.

വിവാഹ നിശ്ചയമോ വിവാഹമോ കഴിഞ്ഞ് രണ്ട് വര്‍ഷം മുതല്‍ 20 വര്‍ഷം വരെയായി ഒന്നിച്ച് കഴിയുന്നവരിലാണ് പഠനം നടത്തിയത്. ദീര്‍ഘകാലമായി വിവാഹിതരായി കഴിയുന്ന സ്ത്രീകള്‍ കൂടുതലും വീട്ടുജോലികളിലും പാചകത്തിലുമാണ് സമയം ചെലവഴിക്കുന്നത്. വിവാഹിതരോ വിവാഹനിശ്ചയം കഴിഞ്ഞവരോ ആയ പുരുഷന്മാര്‍ കൂടുതല്‍ സമയം വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യുന്നതായാണ് സൈക്കോളജിക്കല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തിയത്. 

women study report
Advertisment